അഡ്വ. അബ്ദുൽ വാഹിദ് എസ്‌ഐഒ സംസ്ഥാന പ്രസിഡന്റ്, സഹൽ ബാസ് ജനറൽ സെക്രട്ടറി
ശാന്തപുരം അൽ ജാമിഅയിൽ നടന്ന സംസ്ഥാന സമിതി അംഗങ്ങളുടെ യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
Update: 2024-12-07 14:47 GMT
കോഴിക്കോട്: എസ്‌ഐഒ സംസ്ഥാന പ്രസിഡന്റായി അഡ്വ. അബ്ദുൽ വാഹിദിനെയും, ജനറൽ സെക്രട്ടറിയായി സഹൽ ബാസിനെയും തിരഞ്ഞെടുത്തു. ശാന്തപുരം അൽ ജാമിഅയിൽ നടന്ന സംസ്ഥാന സമിതി അംഗങ്ങളുടെ യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബുറഹ്മാൻ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. സംസ്ഥാന സെക്രട്ടറിമാരായി നിയാസ് വേളം, ഹാമിദ് ടി.പി, അഡ്വ. അബ്ദുല്ല നേമം, നവാഫ് പാറക്കടവ്, അർഫദ് അലി എന്നിവരെ തിരഞ്ഞെടുത്തു.