മുഖ്യമന്ത്രി ആർഎസ്എസിന്റെ മെഗാഫോണായി മാറി: എസ്‌ഐഒ

മലപ്പുറത്തെ രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമായി ചിത്രീകരിക്കാനുള്ള നീക്കമാണ് മുഖ്യമന്ത്രി നടത്തുന്നതെന്ന് എസ്ഐഒ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

Update: 2024-09-30 12:24 GMT

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ ആർഎസ്എസിന്റെ മെഗാഫോണായി മാറിയിരിക്കുകയാണെന്ന് എസ്‌ഐഒ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. മലപ്പുറം ജില്ലയിലെ സ്വർണക്കടത്ത് രാജ്യവിരുദ്ധ പ്രവൃത്തിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. ജില്ലയിൽ അടുത്ത വർഷങ്ങളിലായി നടന്ന കേസുകളിലെ ഭീമമായ വർധനവും പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ സംഘ്പരിവാർ ബന്ധവുമടക്കം വ്യക്തമായി പുറത്തുവന്ന സാഹചര്യത്തിൽ ഇസ്ലാമോഫോബിക് പ്രചാരണങ്ങളുമായി മുഖ്യമന്ത്രി കടന്നുവരുന്നത് ആർഎസ്എസിന്റെ മേഗാഫോണായി മാറിയതിനെയാണ് സൂചിപ്പിക്കുന്നത്.

മുസ്ലിം ഭൂരിപക്ഷ ഇടങ്ങളെക്കുറിച്ച് വ്യാജങ്ങൾകൊണ്ടും അർധസത്യങ്ങൾകൊണ്ടും ഭീകരവൽക്കരിക്കുന്നത് വംശഹത്യക്ക് കളമൊരുക്കലാണ്. ബുൾഡോസർ രാജും ഹിന്ദുത്വ ആൾക്കൂട്ട കൊലപാതകങ്ങളും രാജ്യത്ത് ആവർത്തിക്കുമ്പോൾ അവയെ കേരളത്തിലേക്ക് കൂടി വിപുലപ്പെടുത്തുന്ന സംഘ്പരിവാർ പദ്ധതിക്ക് വഴിയൊരുക്കുകയാണ് പിണറായി സർക്കാർ ചെയ്യുന്നതെന്നും നേതാക്കൾ പറഞ്ഞു. എസ്‌ഐഒ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് സഈദ് ടി.കെ , ജനറൽ സെക്രട്ടറി അഡ്വ. റഹ്മാൻ ഇരിക്കൂർ, സെക്രട്ടറിമാരായ അസ്‌ലഹ് കക്കോടി, മിസ്ഹബ് ശിബിലി , ഹാമിദ് ടി.പി തുടങ്ങിയവർ സംബന്ധിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News