ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയെയും സുധീഷിനെയും ചോദ്യം ചെയ്യുന്നു
എസ്പി ശശിധരന്റെ നേതൃത്വത്തിൽ ജയിലിലെത്തിയാണ് പ്രതികളെ ചോദ്യം ചെയ്യുന്നത്
Update: 2025-12-25 07:33 GMT
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റിയെയും മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായ സുധീഷിനെയും പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. എസ്പി ശശിധരന്റെ നേതൃത്വത്തിൽ ജയിലിലെത്തിയാണ് പ്രതികളെ ചോദ്യം ചെയ്യുന്നത്.
രമേശ് ചെന്നിത്തല നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രവാസി വ്യവസായിയിൽ നിന്ന് അന്വേഷണസംഘം വിവരം ശേഖരിച്ചിരുന്നു. ഇയാൾ നൽകിയ വിവരങ്ങൾ പ്രകാരം ചെന്നൈയിലെത്തിയ എസ്‌ഐടി ഡി.മണി എന്നയാളെ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ജയിലിലെത്തി പോറ്റിയെയും സുധീഷിനെയും ചോദ്യം ചെയ്യുന്നത് എന്നാണ് വിവരം.