ശബരിമല സന്നിധാനത്ത് ആറുവയസുകാരിക്ക് പാമ്പുകടിയേറ്റു

ദിവസങ്ങൾക്ക് മുൻപ് മലപ്പുറം സ്വദേശിക്ക് മരക്കൂട്ടത്ത് വെച്ച് പാമ്പ് കടിയേറ്റിരുന്നു

Update: 2023-11-23 10:12 GMT
Editor : ലിസി. പി | By : Web Desk

പ്രതീകാത്മക ചിത്രം

പത്തനംതിട്ട:ശബരിമലയിൽ തീർഥാടനത്തിന് എത്തിയ ആറു വയസ്സുകാരിക്ക് പാമ്പുകടിയേറ്റു. കാട്ടാക്കടയിൽ നിന്ന് എത്തിയ കുട്ടിക്കാണ് കടിയേറ്റത്. സ്വാമി അയ്യപ്പൻ റോഡിലെ ഒന്നാം വളവിൽ പുലർച്ചെ നാലു മണിക്കായിരുന്നു സംഭവം.

പമ്പ സർക്കാർ ആശുപത്രിയിൽ എത്തിച്ച് ആൻറി സ്‌നേക്ക് വെനം നൽകി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.ദിവസങ്ങൾക്ക് മുൻപ് മലപ്പുറം സ്വദേശിക്ക് മരക്കൂട്ടത്ത് വെച്ച് പാമ്പ് കടിയേറ്റിരുന്നു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News