ചരിത്രം കുറിച്ച് സിയ ഫാത്തിമ; ഓൺലൈനിലൂടെ മത്സരത്തിൽ പങ്കെടുത്ത് കലോത്സവത്തിൽ എ ഗ്രേഡ്

കാസര്‍കോട് സ്വദേശിയായ സിയ ഫാത്തിമ ഹൈസ്‌കൂള്‍ വിഭാഗം അറബിക് പോസ്റ്റര്‍ രചന മത്സരത്തിലാണ് വീട്ടിലിരുന്നു പങ്കെടുത്തത്

Update: 2026-01-17 13:57 GMT

തൃശൂര്‍: കലോത്സവ ചരിത്രത്തില്‍ ആദ്യമായി ഓണ്‍ലൈനിലൂടെ മത്സരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥി സിയ ഫാത്തിമക്ക് എ ഗ്രേഡ്. കാസര്‍കോട് സ്വദേശിയായ സിയ ഫാത്തിമ ഹൈസ്‌കൂള്‍ വിഭാഗം അറബിക് പോസ്റ്റര്‍ രചന മത്സരത്തില്‍ വീട്ടിലിരുന്നു പങ്കെടുത്തത്. സിയയുടെ ഗുരുതര രോഗാവസ്ഥ കണക്കിലെടുത്ത് സര്‍ക്കാര്‍ കലോത്സവ ചട്ടങ്ങളില്‍ ഇളവ് നല്‍കുകയായിരുന്നു.

താന്‍ വലിയ ശാരീരിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും തന്റെ രോഗാവസ്ഥ കണക്കിലെടുത്ത് ഓണ്‍ലൈനിലൂടെ മത്സരിക്കാന്‍ അവസരമൊരുക്കണമെന്നും ആവശ്യപ്പെട്ട് സിയ ഫാത്തിമ വിദ്യാഭ്യാസമന്ത്രിക്ക് കത്തയക്കുകയായിരുന്നു. ഈ കത്താണ് കലോത്സവ ചരിത്രത്തിന്റെ ചരിത്രം തിരുത്തിക്കുറിച്ചതെന്ന് പറയാം. കലോത്സവത്തില്‍ വേദി 17ല്‍ നടന്ന മത്സരത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് സിയ ഫാത്തിമ പങ്കെടുത്തത്. സിയ മത്സരത്തില്‍ പങ്കെടുക്കുന്നത് വിധികര്‍ത്താക്കള്‍ ഓണ്‍ലൈനിലൂടെ നിരീക്ഷിക്കുകയും ചെയ്തു.

Advertising
Advertising

സിയ മത്സരിക്കുന്നത കാണുന്നതിനായി മന്ത്രിമാരായ കെ.രാജനും വി. ശിവന്‍കുട്ടിയുമടക്കമുള്ളവരും വേദിയിലുണ്ടായിരുന്നു. മത്സരഫലം പുറത്തുവന്നതിന് ശേഷം തനിക്ക് വലിയ സന്തോഷമുണ്ടെന്നും വിദ്യാഭ്യാസവകുപ്പിനോടും മന്ത്രിയോടും നന്ദിയുണ്ടെന്നും സിയ ഫാത്തിമ പ്രതികരിച്ചു.

Full View

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News