എസ്എംഎ മരുന്ന് വിവാദം; നാറ്റ്കോ കമ്പനി പ്രതിനിധികൾ ആരോഗ്യമന്ത്രിയെ സന്ദർശിക്കുന്ന ദൃശ്യം പുറത്ത്

സിഎസ്ആര്‍ ഫണ്ട് കൈമാറാനാണ് കമ്പനി പ്രതിനിധികളെത്തിയതെന്ന് മന്ത്രിയുടെ വിശദീകരണം

Update: 2026-10-22 06:43 GMT

തിരുവനന്തപുരം: എസ്എംഎ മരുന്ന് വിവാദങ്ങൾക്കിടെ നാറ്റ്കോ കമ്പനി പ്രതിനിധികൾ ആരോഗ്യമന്ത്രിയെ സന്ദർശിച്ചതിന്‍റെ ദൃശ്യങ്ങൾ പുറത്ത്. മരുന്ന് വാങ്ങാനുള്ള ഫയൽ നീക്കങ്ങൾക്കിടെ ആഗസ്റ്റ് അഞ്ചിന് നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. സിഎസ്ആര്‍ ഫണ്ട് കൈമാറാനാണ് കമ്പനി പ്രതിനിധികളെത്തിയതെന്നാണ് മന്ത്രിയുടെ വിശദീകരണം. തന്നെ കാണാന്‍ ഓഫീസിൽ പലരും വരുമെന്നും, മരുന്ന് മാറ്റം വിശദമായ ചര്‍ച്ചയ്ക്ക് ശേഷം മാത്രമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

'ഓഫീസില്‍ തന്നെ പലരും വന്ന് കാണും. ആ കൂടിക്കാഴ്ചകൾക്ക് വകുപ്പ് തീരുമാനങ്ങളുമായി യാതൊരു ബന്ധവുമില്ല. പലരും അവരുടെ ഡോക്യുമെന്റുകള്‍ തരാറുണ്ട്. അവരുടെ ഉല്‍പ്പന്നങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് തരാറുണ്ട്. അതെല്ലാം ഞാന്‍ വാങ്ങാറുമുണ്ട്. എല്ലാം പരിശോധിച്ചും, വിദഗ്ധരുമായി ചര്‍ച്ച ചെയ്യാതെയും ഒരു തീരുമാനവും ആരോഗ്യവകുപ്പ് സ്വീകരിക്കുകയില്ല'. മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ച ചെയ്തുകൊണ്ട് മാത്രമേ തീരുമാനമെടുക്കുകയുള്ളൂവെന്നും അദ്ദേഹം ആവർത്തിച്ചു.

Advertising
Advertising

എസ്എംഎ മരുന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ എസ്എംഎ രോഗബാധിതരായ കുട്ടികൾക്ക് നൽകിയ മരുന്ന് ആരോഗ്യവകുപ്പ് തിരികെ വിളിച്ചിരുന്നു. സുരക്ഷ മുൻനിർത്തി ആശുപത്രി അധികൃതർ മരുന്ന് തിരികെ ആവശ്യപ്പെട്ടതായി രോഗബാധിതരായ കുട്ടികളുടെ രക്ഷിതാക്കളാണ് അറിയിച്ചത്. സാമ്പിൾ മരുന്നുകൾ ആയതുകൊണ്ടാണ് തിരികെ വാങ്ങുന്നതെന്നും പുതിയ മരുന്നിന്‍റെ സ്റ്റോക്ക് എത്തിയതിനെ തുടർന്നാണ് നടപടിയെന്നുമാണ് ആരോഗ്യവകുപ്പിന്‍റെ വിശദീകരണം. മരുന്നിന്‍റെ ഗുണനിലവാരവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്നതിനെ തുടർന്നാണ് ആരോഗ്യവകുപ്പിന്‍റെ നടപടി.

എസ്എംഎ ബാധിതരായ 108 കുട്ടികളാണ് സംസ്ഥാനത്ത് ഉള്ളതെന്നാണ് ആരോഗ്യവകുപ്പിന്‍റെ കണക്ക്. ഇവർക്ക് കേന്ദ്ര സർക്കാരിന്‍റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കീഴിലുള്ള കെയർ പദ്ധതി പ്രകാരം മരുന്ന് സൗജന്യമായിട്ടാണ് നൽകുകയാണ്. നിലവിൽ റോച്ചേ കമ്പനിയുടെ റസ്റ്റി പ്ലാം എന്ന ഒരു മരുന്നാണ് രോഗികൾക്ക് നൽകിക്കൊണ്ടിരുന്നത്. ആറ് ലക്ഷത്തിലധികം രൂപ ചെലവ് വരുന്ന പശ്ചാത്തലത്തിലാണ് നാട്കോ ഫാർമ എന്ന ഇന്ത്യൻ കമ്പനി ഇതിന്‍റെ പേറ്റന്‍റ് വാങ്ങുകയും പുതിയ ജനറിക് മരുന്ന് രൂപപ്പെടുത്തിയെടുക്കുകയും ചെയ്തത്. വിസ്ലിനാട് എന്ന ഒരു പുതിയ മരുന്നാണ് കമ്പനി വികസിപ്പിച്ചെടുത്തിരുന്നത്. ഈ മരുന്ന് വിതരണം ചെയ്യാൻ നാട്കോ കമ്പനിക്ക് ഡൽഹി ഹൈക്കോടതി അനുമതി നൽകുകയും ചെയ്തിരുന്നു.

എന്നാൽ മരുന്നുകളുടെ പുറത്ത് എഴുതിയിരിക്കുന്ന ലേബലിനെ ചുറ്റിപ്പറ്റിയാണ് കഴിഞ്ഞ ദിവസങ്ങളിൽ വിവാദം ഉടലെടുത്തത്. മരുന്നിൻ്റെ പുറത്ത് ഡോക്ടേഴ്സ് സാമ്പിള്‍ എന്ന് രേഖപ്പെടുത്തിയിരുന്നു. ഇതോടെ ഗുരുതര രോഗം ബാധിച്ച കുട്ടികളെ പരീക്ഷണ വസ്തുക്കളാക്കി മാറ്റുകയാണോയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയനടക്കം ആക്ഷേപം ഉന്നയിച്ചതോടെ രക്ഷിതാക്കളും ആശങ്കാകുലരാവുകയായിരുന്നു. ഇതിനിടെയാണ് ആരോഗ്യമന്ത്രിയും മരുന്ന് കമ്പനിയുടെ പ്രതിനിധികളും കൂടിക്കാഴ്ച നടത്തുന്ന ചിത്രങ്ങൾ പുറത്തുവന്നത്.

watch video report:

Full View

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News