കെ.സുധാകരന് മറുപടി പറയാന്‍ എനിക്കറിയാം, നടപടിയെടുത്തില്ലെങ്കില്‍ ഞങ്ങളും പറയും: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ജെബി മേത്തറിന് എന്തെങ്കിലും പ്രത്യേക അധികാരം ഉണ്ടായിരുന്നതായി അറിയില്ലായിരുന്നെന്നും, വിലക്ക് ലംഘിച്ചുവരുന്നവര്‍ക്കെതിരെ എന്ത് നടപടി സ്വീകരിക്കുന്നുവെന്നതിനെ ആശ്രയിച്ചിരിക്കും തങ്ങൾ വിലക്ക് ലംഘിക്കണോയെന്ന കാര്യത്തില്‍ തീരുമാനമെന്നും രാജ്മോഹൻ ഉണ്ണിത്താൻ

Update: 2026-10-22 10:38 GMT

കാസര്‍കോഡ്: കെപിസിസിയുടെ വിലക്ക് ലംഘിച്ച് പരസ്യ പ്രസ്താവന നടത്തിയ കെ.സുധാകരന്‍, ജെബി മേത്തര്‍ എംപിമാർക്കെതിരെ നടപടിയെടുക്കണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി. സുധാകരന്റേത് ഗുരുതര അച്ചടക്കലംഘനമാണെന്നും നീരസം പ്രകടിപ്പിക്കാന്‍ ഒരുപാട് അവസരമുണ്ടായിട്ടും സുധാകരന്‍ എഴുതിത്തയ്യാറാക്കി വായിക്കുകയായിരുന്നെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വിമര്‍ശിച്ചു. ജെബി മേത്തറിന് എന്തെങ്കിലും പ്രത്യേക അധികാരം ഉണ്ടായിരുന്നോയെന്നും ഉണ്ണിത്താന്‍ ചോദിച്ചു. ഇവര്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ ഞങ്ങളും പ്രതികരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Advertising
Advertising

'കെപിസിസി പ്രസിഡന്റിന്റെ വിലക്ക് ലംഘിച്ചവര്‍ക്കെതിരെ കൃത്യമായ നടപടികളുണ്ടാകണം. സുധാകരനെ അധ്യക്ഷസ്ഥാനത്ത് നിന്ന് ഇന്നലെയല്ല മാറ്റിയത്. നീരസം പ്രകടിപ്പിക്കാന്‍ ഒരുപാട് അവസരമുണ്ടായിരുന്നു. എന്നിട്ടും, എഴുത്തിത്തയ്യാറാക്കിയ കാര്യങ്ങള്‍ നോക്കി വായിക്കുകയായിരുന്നു. ഗുരുതരമായ അച്ചടക്കലംഘനമാണിത്. ഇവര്‍ക്കൊന്നും അച്ചടക്കം ബാധകമല്ലേ?' ഉണ്ണിത്താന്‍ ചോദിച്ചു.

ജെബി മേത്തറിന് എന്തെങ്കിലും പ്രത്യേക അധികാരം ഉണ്ടായിരുന്നതായി അറിയില്ലായിരുന്നെന്നും, വിലക്ക് ലംഘിച്ചുവരുന്നവര്‍ക്കെതിരെ എന്ത് നടപടി സ്വീകരിക്കുന്നുവെന്നതിനെ ആശ്രയിച്ചിരിക്കും ഞങ്ങള്‍ വിലക്ക് ലംഘിക്കണോയെന്ന കാര്യത്തില്‍ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. സുധാകരനുള്ള മറുപടി തന്റെ പക്കലുണ്ടെന്നും അവരെ വിലക്കാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ലെങ്കില്‍ തങ്ങള്‍ക്കും ശക്തമായി ചില കാര്യങ്ങള്‍ പറയാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിന് എന്ത് വില കൊടുക്കേണ്ടിവന്നാലും പറഞ്ഞിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് തന്നെ മാറ്റിയതില്‍ ദുഃഖമുണ്ടായെന്ന് കഴിഞ്ഞ ദിവസമാണ് സുധാകരന്‍ വെളിപ്പെടുത്തല്‍ നടത്തിയത്. ന്യായമില്ലാതെയാണ് തന്നെ സ്ഥാനത്ത് നിന്ന് മാറ്റാന്‍ നീക്കം നടത്തിയതെന്നും അധികാരത്തേക്കാള്‍ വലുത് ആദര്‍ശമാണെന്നും സ്ഥാനങ്ങളേക്കാള്‍ വലുത് പ്രസ്ഥാനമാണെന്നും സുധാകരന്‍ ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയാണ് വ്യക്തമാക്കിയിരുന്നത്. വീഡിയോക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ കടുത്ത എതിരഭിപ്രായങ്ങളാണ് ഉയര്‍ന്നുവന്നിരുന്നത്. പിന്നാലെ വീഡിയോ പിന്‍വലിക്കുകയും ചെയ്തിരുന്നു.

പാര്‍ട്ടിക്കകത്ത് തുടരുന്ന അസ്വാരസ്യങ്ങള്‍ക്കിടെ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ അനുകൂലിക്കുയാണ് ജെബി മേത്തര്‍ ചെയ്തത്. ആരുടേയും വ്യക്തിസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്നും വ്യക്തിസ്വാതന്ത്ര്യത്തെ എല്ലാവരും മാനിക്കണമെന്നും എംപി പറഞ്ഞു. വിഷയത്തില്‍ പരസ്യപ്രതികരണങ്ങള്‍ പാടില്ലെന്ന കെപിസിസി വിലക്ക് ലംഘിച്ചുകൊണ്ടാണ് ഇരുവരുടേയും പ്രതികരണം. ഇതിന് പിന്നാലെയാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രതികരണം.

Full View

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News