തിരൂർ സതീഷ് സിപിഎമ്മിന്റെ രാഷ്ട്രീയ ടൂൾ, തിരക്കഥ എകെജി സെന്ററിൽനിന്ന്: ശോഭാ സുരേന്ദ്രൻ

‘കുഴൽപ്പണവുമായി ബന്ധപ്പെട്ട ഒരു വിവരവും സതീഷൻ പങ്കുവെച്ചിട്ടില്ല’

Update: 2024-11-03 05:31 GMT

തൃശൂർ: കുഴപ്പണവുമായി ബന്ധപ്പെട്ട വിവരങ്ങൾ തന്റെ അറിവോടെയാണ് വെളിപ്പെടുത്തിയതെന്ന തിരൂർ സതീഷിന്റെ ആരോപണങ്ങൾ നിഷേധിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ബിജെപി ഉപതെരഞ്ഞെടുപ്പിൽ വലിയ വിജയത്തിലേക്ക് പോകുമ്പോൾ രാഷ്ട്രീയ ടൂളിനെ രംഗത്തിറക്കിയിരിക്കുകയാണ് സിപിഎം. ഇതിന് പിന്നിൽ എകെജി സെന്ററും മുഖ്യമന്ത്രി പിണറായി വിജയനുമാണ്. കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട ഒരു വിവരവും സതീഷൻ തന്നോട് പറഞ്ഞിട്ടില്ല.

തനിക്കെതിരെ പറഞ്ഞ കാര്യങ്ങളുടെ തിരക്കഥ എകെജി സെൻററിൽനിന്നും എഴുതിക്കൊടുത്തതാണ്. എകെജി സെൻററിലെ തിരക്കഥയുടെ നാവ് മാത്രമാണ് സതീഷ്.

Advertising
Advertising

കുഴൽപ്പണവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിന് ശേഷം പല നേതാക്കളും വിളിച്ചുവെന്നാണ് സതീഷൻ പറയുന്നത്. എന്തുകൊണ്ടാണ് അവരുടെ പേരുവിവരം വെളിപ്പെടുത്താത്തത്. ഏത് നമ്പറിൽ നിന്നാണ് സതീഷൻ തന്നെ വിളിച്ചത്. അതിൻ്റെ കോൾലിസ്റ്റ് ഹാജരാക്കണമെന്നും ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റാകാൻ സതീഷിനെ കൊണ്ട് ശോഭാ സുരേന്ദ്രൻ പറയിപ്പിക്കുകയാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ശോഭാ സുരേന്ദ്രനെ നൂലിൽകെട്ടി ഇറക്കി വിട്ടിട്ടുള്ളതല്ല. ദേശീയതലത്തിൽ പോലും ചുമതല വഹിച്ചിട്ടുണ്ട്. സതീഷിനെ കൊണ്ട് സംസ്ഥാന നേതൃത്വത്തിനെതിരെ പറയിപ്പിച്ച് പ്രസിഡന്റാവാൻ മാത്രം ആരാണ് അയാളെന്നും ശോഭാ സുരേന്ദ്രൻ ചോദിച്ചു.

സതീഷ് ആർഎസ്എസ് പ്രവർത്തകനാണെങ്കിൽ കുഴൽപ്പണം ശ്രദ്ധയിൽപ്പെട്ടാൽ ആദ്യം പോകേണ്ടത് ആർഎസ്എസിന്റെ സംസ്ഥാന കാര്യാലയത്തിലേക്കാണ്. ഇത്തരമൊരു ഉപകരണത്തെ ഉപയോഗിച്ച് തന്നെ സംസ്ഥാന രാഷ്ട്രീയത്തിൽനിന്ന് ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുകയാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News