മരടിൽ മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം: പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

കൊല്ലപ്പെട്ട അച്ചാമ്മയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും

Update: 2023-07-07 02:10 GMT
Editor : ലിസി. പി | By : Web Desk

കൊല്ലപ്പെട്ട അച്ചാമ്മ,മകന്‍ വിനോദ്

കൊച്ചി: മരടിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയുടെ പോസ്റ്റ്മോർട്ടം ഇന്ന് ഉണ്ടാകും. വെള്ളിയാഴ്ച രാവിലെ10 മണിയോടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റും.

സംഭവത്തിൽ പ്രതിയായ മകൻ വിനോദ് പൊലീസ് കസ്റ്റഡിയിലാണ്. ഇയാളെ ഇന്ന് വൈദ്യപരിശോധനയ്ക്ക് വിധയനാക്കും. വിനോദിന് മാനസിക പ്രശ്നങ്ങളുണ്ട് എന്നാണ് സൂചന. പ്രതിയുടെ അറസ്റ്റും ഇന്ന് രേഖപ്പെടുത്തും. മരട് ബ്ലൂ ക്ലൗഡ് അപ്പാർട്ട്മെന്റസിൽ വച്ച് ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സംഭവം. മരട് സ്വദേശിയായ അച്ചാമ്മയെ മകൻ വിനോദ് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

Advertising
Advertising

മണിക്കൂറുകളോളം കൊലവിളി മുഴക്കിയ ശേഷമാണ് പ്രതി കൃത്യം നടത്തിയത്.ഇരുവരും തമ്മിൽ രണ്ട് ദിവസമായി പ്രശ്നങ്ങളുണ്ടായിരുന്നു.ഇതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം എന്നാണ് പ്രാഥമിക നിഗമനം.  അപ്പാർട്‌മെന്റിലുള്ള മറ്റു താമസക്കാർ വിവരമറിയിച്ചതിനെത്തുടര്‍ന്നാണ് പൊലീസ് എത്തിയത്. 

തുടർന്ന് വാതിൽ വെട്ടിപ്പൊളിച്ച് അകത്തുകടന്ന പൊലീസ് കണ്ടത് തലയ്ക്ക് വേട്ടേറ്റ് മരിച്ചുകിടക്കുന്ന നിലയിലായിരുന്നു അന്നാമ്മ. തുടർന്ന് വിനോദിനെ കീഴ്‌പ്പെടുത്താൻ ശ്രമിച്ച പൊലീസിനേയും പ്രതി വെട്ടി പരിക്കേൽപ്പിക്കാൻ ശ്രമിച്ചു. പിന്നീട് പ്രതിയെ കീഴ്‌പ്പെടുത്തി മാറ്റിയതിന് ശേഷമാണ് അന്നാമ്മയുടെ അടുത്തേക്ക് പോകാൻ പൊലീസിനായത്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News