കൊച്ചിയില്‍ പൊലീസുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസ്: സ്പാ ജീവനക്കാരി പിടിയില്‍

കേസില്‍ മൂന്നാം പ്രതിയായ രമ്യയെ ചമ്പക്കരയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്

Update: 2025-11-25 01:29 GMT

എറണാകുളം: കൊച്ചിയില്‍ സിപിഒയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ സ്പാ ജീവനക്കാരി പിടിയില്‍. കേസില്‍ മൂന്നാം പ്രതിയായ രമ്യയെ ചമ്പക്കരയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. സിപിഒയെ ഭീഷണിപ്പെടുത്തി പണം തട്ടിയതില്‍ പാലാരിവട്ടം പൊലീസ് ശനിയാഴ്ചയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിന് പിന്നാലെയാണ് നടപടി. മറ്റ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.

എസ്‌ഐ കെ.കെ ബൈജു അടങ്ങുന്ന സംഘമാണ് സിപിഒയില്‍ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്തത്. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ബൈജു ഒളിവില്‍ പോയിരിക്കുകയാണ്. ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതില്‍ ബൈജുവിന്റെ കൂട്ടാളിയായ ഷിഹാമിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Advertising
Advertising

നവംബര്‍ ആദ്യവാരമാണ് സിപിഒ കൊച്ചിയിലെ സ്പാ സെന്ററിലെത്തി മടങ്ങിയത്. പിന്നാലെ സ്പാ ജീവനക്കാര്‍ മാലമോഷണവുമായി ബന്ധപ്പെട്ട് പരാതി ഉന്നയിക്കുകയായിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ എസ്‌ഐ കെ.കെ ബൈജു ഇടപെട്ടു. സ്പായില്‍ പോയത് വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ആസൂത്രിത നീക്കമാണെന്ന് മനസ്സിലായതോടെ സിപിഒ പരാതി നല്‍കുകയും ചെയ്തിരുന്നു.

സംഭവത്തില്‍ സ്പാ ജീവനക്കാരടക്കം മൂന്ന് പേരെ പ്രതിയാക്കി നേരത്തെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പൊലീസ് ജീവനക്കാരിയിലേക്കെത്തിയത്. പാലാരിവട്ടം സ്റ്റേഷനിലെ തന്നെ ഉദ്യോഗസ്ഥനാണ് പരാതിക്കാരനായ സിപിഒ.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News