വെഞ്ഞാറമൂട് കൂട്ടകൊലപാതകം: അന്വേഷണത്തിന് പ്രത്യേക സംഘം
അഫാൻ മുൻപ് ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്ന് ബന്ധുവിന്റെ മൊഴി
Update: 2025-02-25 13:54 GMT
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടകൊലപാതകം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു. പ്രതി അഫാന്റെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തുകയാണ്. സാമ്പത്തിക ബാധ്യതയെന്ന് പ്രതി അഫാൻ നേരത്തെ മൊഴി നൽകിയെങ്കിലും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.
എല്ലാ കൊലപാതകങ്ങളും ഒരേ രീതിയിലാണ് നടത്തിയതെന്നും കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുത്തെന്നും ഐജി ശ്യാം സുന്ദരൻ മാധ്യമങ്ങളോട് പറഞ്ഞു.പ്രതി ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കിൽ രക്ത പരിശോധനയിൽ വ്യക്തമാകുമെന്നും ഐജി പറഞ്ഞു. അതിനിടെ അഫാൻ മുൻപ് ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്ന് ബന്ധു പറഞ്ഞു. അന്ന് മെഡിക്കൽ കോളജിൽ പ്രവേശിച്ചിരുന്നു. പ്രതിയുടെ മാതാവ് ഷമിയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നും നേരിട്ട് സംസാരിച്ചുവെന്നും ബന്ധു പറഞ്ഞു.