ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ ഇന്ന് മുതൽ പ്രത്യേക ക്യൂ

കുട്ടികൾക്കും സ്ത്രീകൾക്കും വയോധികർക്കും വേണ്ടിയാണ് പ്രത്യേക ക്യൂ ഒരുക്കുക. നടപ്പന്തൽ മുതലാവും ക്യൂ ആരംഭിക്കുക.

Update: 2022-12-18 10:10 GMT

പത്തനംതിട്ട: ശബരിമലയിൽ തിരക്ക് നിയന്ത്രിക്കുന്നതിനായി ഇന്ന് മുതൽ പ്രത്യേക ക്യൂ നിലവിൽ വരും. കുട്ടികൾക്കും സ്ത്രീകൾക്കും വയോധികർക്കും വേണ്ടിയാണ് പ്രത്യേക ക്യൂ ഒരുക്കുക. നടപ്പന്തൽ മുതലാവും ക്യൂ ആരംഭിക്കുക.

ക്യൂവിൽ മുൻഗണനയുള്ളവർക്കൊപ്പം തീർഥാടകസംഘത്തിലെ ഒരാളെക്കൂടി അനുവദിക്കും. ഹൈക്കോടതി നിർദേശത്തെ തുടർന്ന് കഴിഞ്ഞ 15ന് ചേർന്ന അവലോകനയോഗത്തിലാണ് പ്രത്യേക ക്യൂ ഒരുക്കാൻ തീരുമാനിച്ചത്.

തിരക്കുള്ള സമയങ്ങളിൽ കുട്ടികളെയും വയോധികരെയും ഭിന്നശേഷിക്കാരെയും പതിനെട്ടാം പടിയിലേക്ക് കടത്തിവിടുന്നതടക്കം സന്നിധാനത്ത് പൊലീസ് ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ തുടരുകയാണ്. ക്രിസ്മസ് അവധിയുൾപ്പെടെ വരുന്നതിനാൽ വരുംദിവസങ്ങളിലും തിരക്ക് വർധിക്കുമെന്നാണ് കരുതുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News