വിവാദങ്ങൾക്കൊടുവിൽ അപകടസ്ഥലം സന്ദർശിക്കാൻ കായിക മന്ത്രി; അക്വാട്ടിക് കോംപ്ലക്സിൽ വൻ സുരക്ഷ

കഴിഞ്ഞ ഒന്നാം തീയതി രാത്രിയിലാണ് അക്വാട്ടിക് കോംപ്ലക്സിൽ പന്തൽ തകർന്നുവീണ് അപകടമുണ്ടായത്

Update: 2026-10-05 11:01 GMT

തിരുവനന്തപുരം: പന്തൽ തകർന്നുണ്ടായ അപകടത്തെ തുടർന്ന് വിവാദങ്ങൾക്കൊടുവിൽ അപകടസ്ഥലം സന്ദർശിക്കാൻ കായിക മന്ത്രി ഒ.ജെ. ജനീഷ്. പന്തൽ തകർന്ന അക്വാട്ടിക് കോംപ്ലക്സ് മന്ത്രി സന്ദർശിക്കും.

കഴിഞ്ഞ ഒന്നാം തീയതി രാത്രിയിലാണ് അക്വാട്ടിക് കോംപ്ലക്സിൽ പന്തൽ തകർന്നുവീണ് അപകടമുണ്ടായത്. സംഭവത്തിന് പിന്നാലെ നാല് ദിവസം കഴിഞ്ഞിട്ടും മന്ത്രി സ്ഥലം സന്ദർശിക്കാത്തത് വിവാദമായിരുന്നു.

ജില്ലയിൽ തുടരുന്നതിനിടെയാണ് മൂന്നാം ദിവസം മന്ത്രിയുടെ സന്ദർശനം. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് അക്വാട്ടിക് കോംപ്ലക്സിൽ വൻ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.

Tags:    

Writer - ഹഫീസ പി.കെ

contributor

Editor - ഹഫീസ പി.കെ

contributor

By - Web Desk

contributor

Similar News