വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; എറണാകുളം–കോട്ടയം–കൊല്ലം റൂട്ടിൽ പുതിയ ട്രെയിന്‍

പുതിയ ട്രെയിനിന്റെ സർവീസ് 10 ദിവസത്തിനകം ആരംഭിക്കും

Update: 2026-10-05 12:21 GMT

തിരുവനന്തപുരം: വൈകുന്നേരങ്ങളിലെ വേണാട് എക്സ്പ്രസ്സിലെ രൂക്ഷമായ യാത്രക്കാരുടെ തിരക്കിന് പരിഹാരം കാണുന്നതിനായി എറണാകുളം–കോട്ടയം–ചെങ്ങന്നൂർ വഴി കൊല്ലത്തേക്ക് പുതിയ ട്രെയിൻ സർവീസ് ആരംഭിക്കുന്നതിന് റെയിൽവേ മന്ത്രാലയത്തിൽ നിന്ന് തത്വത്തിൽ അംഗീകാരം ലഭിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി.

റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ സന്ദർശിച്ച് യാത്രക്കാർ അനുഭവിക്കുന്ന ദുരിതങ്ങൾ വീഡിയോയും ചിത്രങ്ങളും അടക്കം കാണിച്ച് ബോധ്യപ്പെടുത്തിയതിനെ തുടർന്നാണ് റെയിൽവേയുടെ ഭാഗത്തുനിന്നും ഇത്തരത്തിൽ ഒരു നടപടി സ്വീകരിച്ചത്. മന്ത്രിയുടെ ഓഫീസിൽ നിന്ന് ഇതുസംബന്ധിച്ച നിർദ്ദേശം റെയിൽവേ ബോർഡിന് കൈമാറുകയും, തുടർന്ന് റെയിൽവേ ബോർഡ് സതേൺ റെയിൽവേയിലെ ചീഫ് പാസഞ്ചർ ട്രാൻസ്പോർട്ടേഷൻ മാനേജർക്ക് ആവശ്യമായ നടപടികൾക്കായി നിർദ്ദേശം നൽകിയതായും എം.പി. പറഞ്ഞു. പുതിയ ട്രെയിനിന്റെ സർവീസ് 10 ദിവസത്തിനകം ആരംഭിക്കും. 

Advertising
Advertising

സ്ത്രീകളും കുട്ടികളും മുതിർന്ന പൗരന്മാരും ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാർക്ക് ഇരിക്കാനോ നിൽക്കാനോ പോലും മതിയായ ഇടമില്ലാത്ത സാഹചര്യത്തിൽ മണിക്കൂറുകളോളം യാത്ര ചെയ്യേണ്ടിവരുന്നതായി എം.പി. ചൂണ്ടിക്കാട്ടി. ഓഫീസ് സമയം കഴിഞ്ഞ് എറണാകുളത്തുനിന്ന് കോട്ടയം, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം, മേഖലകളിലേക്ക് മടങ്ങുന്ന ആയിരക്കണക്കിന് സ്ഥിരം യാത്രക്കാരെയാണ് ഈ ദുരിതം നേരിട്ട് ബാധിക്കുന്നത്. ഇതിന് അടിയന്തര പരിഹാരമായി വേണാട് എക്സ്പ്രസ് എറണാകുളത്തുനിന്ന് പുറപ്പെടുന്നതിന് മുമ്പായി ഒരു പുതിയ സർവീസ് ആരംഭിക്കണമെന്നായിരുന്നു എം.പി.യുടെ പ്രധാന ആവശ്യം. ഇതിന്റെ അടിസ്ഥാനത്തിലാണ് വൈകിട്ട് ഏകദേശം 4 മണിയോടെ എറണാകുളം ജംഗ്ഷനിൽ നിന്ന് പുറപ്പെടുന്ന തരത്തിൽ, വേണാട് എക്സ്പ്രസ്സിന് മുമ്പായി ഒരു പുതിയ പാസഞ്ചർ ട്രെയിൻ സർവീസ് ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നത്.

എറണാകുളത്തുനിന്ന് കോട്ടയം, ചെങ്ങന്നൂർ വഴി കൊല്ലം വരെയുള്ള സർവീസായി ആരംഭിച്ച്, തുടർന്ന് കൊല്ലത്തുനിന്ന് പുനലൂരിലേക്ക് സർവീസ് നീട്ടുന്നതിനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. 

വേണാട് എക്സ്പ്രസ്സിലെ തിരക്ക് കുറയ്ക്കുന്നതിനൊപ്പം എറണാകുളം മുതൽ കോട്ടയം, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം, മേഖലകളിലേക്കുള്ള സ്ഥിരം യാത്രക്കാർക്ക് വലിയ ആശ്വാസമാകുന്ന തീരുമാനമാണിതെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. പറഞ്ഞു. റെയിൽവേ മന്ത്രിയുടെ ഓഫീസിൽ നിന്ന് ഇതിനകം തന്നെ റെയിൽവേ ബോർഡിലേക്ക് നിർദ്ദേശം കൈമാറുകയും ബോർഡിൽ നിന്ന് സതേൺ റെയിൽവേയ്ക്ക് തുടർനടപടികൾക്കായി നിർദ്ദേശം നൽകുകയും ചെയ്ത സാഹചര്യത്തിൽ, പദ്ധതി ഇനി സമയബന്ധിതമായി യാഥാർഥ്യമാക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് എം.പി. വ്യക്തമാക്കി. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News