തൃശൂരിൽ സിപിഎം നേതാവിന്റെ വീട്ടിൽ നിന്ന് കലമാൻ കൊമ്പുകൾ കണ്ടെത്തി

ചാർപ്പ ഫോറസ്റ്റ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ നാലു കലമാനുകളുടെ കൊമ്പാണ് കണ്ടെത്തിയത്

Update: 2022-10-29 16:35 GMT
Advertising

തൃശൂർ അതിരപ്പിള്ളിയിൽ സി.പി.എം ലോക്കൽ സെക്രട്ടറിയുടെ വീട്ടിൽ നിന്ന് കലമാന്റെ കൊമ്പ് പിടികൂടി. സിപിഎം ലോക്കൽ സെക്രട്ടറി സതീഷ് കുമാറിന്റെ വീട്ടിൽ നിന്നാണ് കൊമ്പുകൾ പിടികൂടിയത്. സംഭവത്തിൽ സതീഷ് കുമാറിന്റെ അമ്മ വെറ്റിലപ്പാറ സ്വദേശിനി സൗദാമിനിക്കെതിരെ വനംവകുപ്പ് കേസെടുത്തു

ചാർപ്പ ഫോറസ്റ്റ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ നാലു കലമാനുകളുടെ കൊമ്പാണ് കണ്ടെത്തിയത്. വനാതിർത്തിയോട് ചേർന്ന വീടിന്റെ പുരയിടത്തിൽ നിന്ന് രണ്ടു വർഷം മുൻപ് കണ്ടു കിട്ടിയതാണ് കലമാന്റെ കൊമ്പ് എന്നും ഇത് കൗതുകത്തിനായി വീട്ടിൽ സൂക്ഷിച്ചു വെച്ചതാണെന്നും വായോധിക പറഞ്ഞതായി ഫോറെസ്റ്റ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News