ആഗോള അയ്യപ്പ സംഗമത്തിൽ സ്റ്റാലിൻ പങ്കെടുക്കില്ല; പകരം രണ്ട് മന്ത്രിമാരെ അയക്കും
സെപ്തംബർ 20നാണ് അയ്യപ്പസംഗമം നടക്കുക
Update: 2025-08-26 05:34 GMT
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പങ്കെടുക്കില്ല. പകരം രണ്ട് മന്ത്രിമാരെ നിയോഗിച്ചു. സെപ്തംബർ 20നാണ് അയ്യപ്പസംഗമം നടക്കുക.പകരം പരിപാടിയുള്ളതിനാലാണ് പങ്കെടുക്കാന്‍ സാധിക്കാത്തതെന്നാണ് വിശദീകരണം.
തമിഴ്‌നാട് ദേവസ്വം മന്ത്രി പി.കെ ശേഖര്‍ബാബു, ഐടി മന്ത്രി പഴനിവേല്‍ ത്യാഗരാജന്‍ എന്നിവര്‍ ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുമെന്നാണ് മുഖ്യമന്ത്രി സ്റ്റാലിന്‍ അറിയിച്ചിട്ടുള്ളത്. ദേവസ്വം മന്ത്രി വി.എന്‍ വാസവന്‍ ചെന്നൈയിലെത്തിയാണ് സ്റ്റാലിനെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നത്.ആഗോള അയ്യപ്പഭക്തരെ ഒരു വേദിയിൽ എത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. സംഗമത്തിൽ 3000 പ്രതിനിധികൾ പങ്കെടുക്കും.