അഴിമതി ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നതായി സ്ഥലം മാറ്റപ്പെട്ട ഉദ്യോഗസ്ഥൻ ഡോ. പ്രഭുദാസ്

ശിശുമരണങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് അട്ടപ്പാടിയെ സർക്കാർ പരിഗണിക്കുന്നതെന്ന് പ്രഭുദാസ് ആരോപിച്ചിരുന്നു. ആരോഗ്യ മന്ത്രി വീണാജോർജിന്റെ സന്ദർശനത്തിന് പിന്നാലെയായിരുന്നു പ്രസ്താവന.

Update: 2021-12-11 03:25 GMT

താൻ ഉന്നയിച്ച അഴിമതി ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നതായി സ്ഥലം മാറ്റപ്പെട്ട അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ്. കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ എച്ച്എംസി അംഗങ്ങൾ അഴിമതി നടത്തി എന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുന്നുവെന്നും അന്വേഷണം വന്നാൽ തെളിവ് നൽകുമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമന്ത്രിയുടെ സന്ദർശന സമയത്ത് മാറ്റി നിർത്തിയതിൽ വേദനയില്ലെന്നും ആശുപത്രി നന്നാക്കിയതിന് എന്ത് ശിക്ഷാനടപടികളും ഏറ്റുവാങ്ങാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാറിനെതിരേ വിമർശനം ഉയർത്തിയതിനായിരുന്നു ഇദ്ദേഹത്തെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് സ്ഥലം മാറ്റിയത്. ഭരണ സൗകര്യർഥമാണ് നടപടിയെന്നായിരുന്നു ആരോഗ്യ സെക്രട്ടറിയുടെ വിശദീകരണം. പട്ടാമ്പി താലൂക്ക് ആശൂപത്രി സൂപ്രണ്ട് മുഹമ്മദ് അബ്ദുൾ റഹ്‌മാനാണ് കോട്ടത്തറ ആശുപത്രിയുടെ ചുമതല നൽകിയിരിക്കുന്നത്.

Advertising
Advertising

Full View

ശിശുമരണങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് അട്ടപ്പാടിയെ സർക്കാർ പരിഗണിക്കുന്നതെന്ന് പ്രഭുദാസ് ആരോപിച്ചിരുന്നു. ആരോഗ്യ മന്ത്രി വീണാജോർജിന്റെ സന്ദർശനത്തിന് പിന്നാലെയായിരുന്നു പ്രസ്താവന. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയിലെ പല മെമ്പർമാരും ബില്ലുകൾ മാറാൻ കൈക്കൂലി ആവശ്യപ്പെടുകയാണെന്നും ഇത് തടയാൻ ശ്രമിച്ചതാണ് തനിക്കെതിരായ നീക്കങ്ങൾക്ക് കാരണമെന്നും പ്രഭുദാസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മന്ത്രി വീണാ ജോർജിന്റെ അട്ടപ്പാടി സന്ദർശനസമയത്ത് അട്ടപ്പാടി നോഡൽ ഓഫീസറായ തന്നെ ബോധപൂർവം മാറ്റിനിർത്തിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു. പ്രതിപക്ഷ നേതാവ് എത്തുന്നതിന് മുമ്പ് എത്താൻ മാത്രമാണ് ആരോഗ്യമന്ത്രി വീണാ ജോർജിന് തിടുക്കമെന്നും ഇദ്ദേഹം വിമർശിച്ചിരുന്നു.

stands firm on the corruption allegations: Attappady Kottathara Tribal Hospital Superintendent Dr. S.S. Prabhudas

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News