നാല് ദിവസമായി പട്ടിണി; പൂച്ചയെ പച്ചയ്ക്ക് ഭക്ഷിച്ച് യുവാവ്
കുറ്റിപ്പുറം ബസ്‍സ്റ്റാന്റിൽ കഴിഞ്ഞദിവസം വൈകുന്നേരത്തോടെയാണ് സംഭവം.
Update: 2024-02-04 04:25 GMT
മലപ്പുറം: കുറ്റിപ്പുറത്ത് അസം സ്വദേശിയായ യുവാവ് പൂച്ചയെ പച്ചക്ക് ഭക്ഷിച്ചു. കുറ്റിപ്പുറം ബസ്‍സ്റ്റാന്റിൽ കഴിഞ്ഞദിവസം വൈകുന്നേരത്തോടെയാണ് സംഭവം. നാലുദിവസമായി താൻ പട്ടിണിയാണെന്ന് യുവാവ് നാട്ടുകാരോട് പറഞ്ഞു.
ബസ്‍സ്റ്റാന്റിൽ ഇരുന്ന് പൂച്ചയുടെ അവശിഷ്ടങ്ങൾ കഴിക്കാൻ തുടങ്ങിയപ്പോൾ ദുർഗന്ധം വമിച്ചതിനെ തുടർന്നാണ് ആളുകൾ ശ്രദ്ധിച്ചത്. തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഭക്ഷണം വാങ്ങി നൽകിയപ്പോൾ ഇയാൾ ആർത്തിയോടെ കഴിച്ചെന്ന് പൊലീസ് പറയുന്നു. ഇയാൾ മാനസകാസ്വാസ്ഥ്യം ഉള്ളയാളാണെന്നാണ് പൊലീസിന്റെ നിഗമനം.