'നാല് ഹിന്ദുവോട്ട് ചാക്കിലാക്കാനാണ് ഇത് പറയുന്നതെങ്കിൽ അത് നടപ്പില്ല മോനേ സജിചെറിയാനേ': കെ.സുരേന്ദ്രൻ

മുസ്‌ലിം സംഘടനകൾ ഒരുമിച്ച് നിന്നാൽ അത് കേരളത്തിൽ വലിയ മതേതരത്വമാണെന്നും എസ്എൻഡിപിയും എൻഎസ്എസും ഒരു ചായ കുടിക്കാൻ ഒരുമിച്ചിരുന്നാൽ അത് വലിയ വർഗീയതയാണെന്നുമുള്ള പ്രചാരവേല കഴിഞ്ഞ നാൽപത് വർഷമായിട്ട് നടക്കുന്നതാണെന്നും സുരേന്ദ്രൻ പറഞ്ഞു

Update: 2026-01-19 09:44 GMT

തിരുവനന്തപുരം: മന്ത്രി സജി ചെറിയാൻ നടത്തിയ വർഗീയ പ്രസ്താവനയിൽ പ്രതികരണവുമായി ബിജെപി നേതാവ് കെ.സുരേന്ദ്രൻ. നാല് ഹിന്ദുവോട്ട് ചാക്കിലാക്കാനാണ് സജി ചെറിയാൻ ഇത് പറയുന്നതെങ്കിൽ നടപ്പില്ല മോനെ സജി ചെറിയാനെ എന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്‌ലിം സംഘടനകൾ ഒരുമിച്ച് നിന്നാൽ അത് കേരളത്തിൽ വലിയ മതേതരത്വമാണെന്നും എസ്എൻഡിപിയും എൻഎസ്എസും ഒരു ചായ കുടിക്കാൻ ഒരുമിച്ചിരുന്നാൽ അത് വലിയ വർഗീയതയാണെന്നുമുള്ള പ്രചാരവേല കഴിഞ്ഞ നാൽപത് വർഷമായിട്ട് നടക്കുന്നതാണെന്നും സുരേന്ദ്രൻ പറഞ്ഞു. ചെങ്ങന്നൂരിൽ സജി ചെറിയാൻ എങ്ങനെയാണ് ജയിക്കുന്നതെന്ന് മലോകർക്ക് മുഴുവൻ അറിയാമെന്നും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടത്തുന്ന പ്രസ്താവനയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭൂരിപക്ഷ സമുദായത്തിലെ എല്ലാവരും തമ്മിലടിച്ച് പിരിഞ്ഞ് അവർ നശിക്കണമെന്ന താൽപര്യമാണ് കേരളത്തിലെ പ്രധാന മുന്നണികൾക്കുള്ളത്. ഭൂരിപക്ഷ ഐക്യം ഇവർക്കെല്ലാം പേടി സ്വപ്നമാണെന്നും സുരേന്ദ്രൻ. നായർ സമുദായത്തിന്റെയോ ഈഴവ സമുദായത്തിന്റെയോ കുത്തക ഏതെങ്കിലും സംഘടനക്കല്ലെന്നും ബിജെപിയെ വിമർശിക്കാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ടെന്നും സുകുമാരൻ നായരുടെ ബിജെപി വിമർശനത്തിന് മറുപടിയായി സുരേന്ദ്രൻ പ്രതികരിച്ചു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News