'പ്രസ്താവന മലപ്പുറത്തെ അവഹേളിക്കുന്നത്': സിപിഎം നേതാവ് പി. നന്ദകുമാറിനെതിരെ സമസ്തയുടെ പ്രമേയം

വസ്തുതകൾക്ക് നിരക്കാത്ത പ്രസ്താവനകൾ ജനങ്ങൾക്കിടയിൽ വിദ്വേഷം സൃഷ്ടിക്കാനും അകൽച്ച ഉണ്ടാക്കാനും മാത്രമേ ഉപകരിക്കൂവെന്ന് സമസ്ത

Update: 2026-10-08 08:18 GMT

കോഴിക്കോട്: മലപ്പുറം ജില്ലയെ അവഹേളിക്കുന്ന രീതിയിൽ പ്രസ്താവന നടത്തിയ സിപിഎം നേതാവ് പി. നന്ദകുമാറിനെതിരെ സമസ്ത. നന്ദകുമാറിന്റെ പ്രസ്താവന അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് കോഴിക്കോട്ട് ചേർന്ന സമസ്ത കേന്ദ്ര മുശാവറ യോഗം വ്യക്തമാക്കി. 

വസ്തുതകൾക്ക് നിരക്കാത്ത ഇത്തരം പ്രസ്താവനകൾ ജനങ്ങൾക്കിടയിൽ വിദ്വേഷം സൃഷ്ടിക്കാനും അകൽച്ച ഉണ്ടാക്കാനും മാത്രമേ ഉപകരിക്കൂ എന്ന് യോഗം വിലയിരുത്തി. രാജ്യത്ത് വർഗീയ കലഹങ്ങൾ ഏറ്റവും കുറവുള്ള ജില്ലകളിലൊന്നാണ് മലപ്പുറമെന്ന് നിഷ്പക്ഷമതികൾ സാക്ഷ്യപ്പെടുത്തുന്നുണ്ടെന്നും, ജില്ലയുടെ ഈ മാതൃക തുടർന്നും നിലനിർത്താൻ എല്ലാവരും സഹകരിക്കണമെന്നും സമസ്ത അഭ്യർത്ഥിച്ചു.

Advertising
Advertising

അതേസമയം വോട്ടർ പട്ടികയിൽ ചട്ടങ്ങൾ ലംഘിച്ച് മാറ്റങ്ങൾ വരുത്തുകയും ലക്ഷക്കണക്കിന് ജനങ്ങളുടെ വോട്ടവകാശം നിഷേധിക്കുകയും ചെയ്ത മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ തൽസ്ഥാനം രാജിവെക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഭരണഘടനാ സ്ഥാപനങ്ങൾ ഭരണകൂടത്തിന്റെ ചട്ടുകമായി മാറാൻ പാടില്ലെന്ന് സമസ്ത ഓർമ്മിപ്പിച്ചു.  സമസ്ത പ്രസിഡന്റ്  ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി പി.പി. ഉമർ മുസലിയാർ കൊയ്യോട്, കെ. ഉമർ ഫൈസി മുക്കം, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി കൂരിയാട് തുടങ്ങി പ്രമുഖ നേതാക്കൾ പങ്കെടുത്തു.

Watch Video Report

Full View


Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News