പാലക്കാട്ട് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലേക്ക് കല്ലേറ്
ആക്രമണത്തിന് പിന്നിൽ കോൺഗ്രസെന്ന് സിപിഎം
Update: 2022-06-17 04:47 GMT
പാലക്കാട് ഒറ്റപ്പാലത്ത് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലേക്ക് കല്ലേറ്. കല്ലേറിൽ ഓഫീസിന്റെ ഗ്ലാസ് തകർന്നു. ഒറ്റപ്പാലം എകെജി മന്ദിരത്തിലേക്കാണ് രാത്രി 12 ഓടെ കല്ലേറ് നടന്നത്. ആക്രമണത്തിന് പിന്നിൽ കോൺഗ്രസെന്ന് സിപിഎം ആരോപിച്ചു.
കഴിഞ്ഞ ദിവസം കോൺഗ്രസ് മാർച്ചിനിടെ പ്രദേശത്ത് സംഘർഷമുണ്ടായിരുന്നു. പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിലാണ് സംഘർഷമുണ്ടായിരുന്നു.