മീഡിയവൺ ബിസിനസ് കോൺക്ലേവ് ഇന്ന് കൊച്ചിയില്‍

കൊച്ചി ബോൾഗാട്ടി ഗ്രാൻഡ് ഹയാതിൽ നടക്കുന്ന കോണ്‍ക്ലേവില്‍ വ്യാപാര- വാണിജ്യ -ഭരണ രംഗത്തെ നിരവധി പേർ പങ്കെടുക്കും

Update: 2026-02-08 02:55 GMT

കൊച്ചി: മീഡിയവൺ ബിസിനസ് കോൺക്ലേവ് ഇന്ന് കൊച്ചിയില്‍ നടക്കും. കൊച്ചി ബോൾഗാട്ടി ഗ്രാൻഡ് ഹയാതിൽ നടക്കുന്ന കോണ്‍ക്ലേവില്‍ വ്യാപാര- വാണിജ്യ -ഭരണ രംഗത്തെ നിരവധി പേർ പങ്കെടുക്കും. രാവിലെ പത്ത് മുതൽ വൈകിട്ട് ഏഴു മണി വരെ നീളുന്ന കോണ്‍ക്ലേവിൽ മീഡിയവൺ ബിസിനസ് എക്സലൻസ് പുരസ്കാരങ്ങളും സമ്മാനിക്കും.

കോഴിക്കോട് IIM നോളഡ്ജ് പാർട്ണറും സ്റ്റാർട്ട് അപ്പ് മിഷൻ പാർട്ണറുമായാണ് കേരളത്തിലെ ഏറ്റവും വലിയ ബിസിനസ് കോൺക്ലേവ് മീഡിയവൺ സംഘടിപ്പിക്കുന്നത്. മന്ത്രിമാര്‍, ബിസിനസ് ഇൻഫ്ലുവൻസേഴ്സ്, സ്ട്രാറ്റജിസ്റ്റുകൾ തുടങ്ങിയവര്‍ പങ്കെടുക്കുന്ന ഇരുപത് സെഷനുകള്‍ മൂന്ന് വേദികളിലായി നടക്കും.

Advertising
Advertising

ഫിനാൻസ് മാനേജ്മെന്റ്, സ്റ്റാർട്ടപ്പുകളുടെ വിജയ ഫോർമുല പറയുന്ന സ്റ്റാർട്ടപ്പ് ട്രാക്ക്, ബിസിനസ് എക്സ്പാൻഷൻ, ബിസിനസ് സ്ട്രാറ്റജി, മാർക്കറ്റിങ് ആൻഡ് ബ്രാൻഡിങ്, ടെക്നോളജി ഇന്റ​ഗ്രേഷൻ, സെയിൽസ് ഇംപ്രുവൈസേഷൻ തുടങ്ങിയവയാണ് സെഷനുകളില്‍ വിഷയങ്ങളാകുന്നത്. നെറ്റ്‍വർക്കിങ്ങിനും കണക്ടിങ്ങിനും സാധ്യതകൾ തുറന്നിടുന്ന പ്ലാറ്റ്ഫോമുകൾ കോണ്‍ക്ലേവില്‍ ഒരുക്കിയിട്ടുണ്ട്. മീഡിയവണ്‍ ബിസിനസ് എക്സലന്‍സ് പുരസ്കാരങ്ങളും കോണ്‍ക്ലേവില്‍ സമ്മാനിക്കും.

Full View

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News