മുഴപ്പിലങ്ങാട്ട് വീണ്ടും തെരുവ് നായയുടെ ആക്രമണം; മൂന്നാം ക്ലാസുകാരിക്ക് കടിയേറ്റു

എടക്കാട് റയിൽവേ സ്റ്റേഷന്റെ പിറക് വശത്ത് വെച്ചാണ് തെരുവ് നായ്ക്കൾ അക്രമിച്ചത്

Update: 2023-06-19 15:59 GMT
Editor : abs | By : Web Desk

കണ്ണൂർ:  മുഴപ്പിലങ്ങാട് വീണ്ടും തെരുവ് നായയുടെ അക്രമം. മൂന്നാം ക്ലാസുകാരി ജാൻവിയെയാണ് നായ അക്രമിച്ചത്. എടക്കാട് റയിൽവേ സ്റ്റേഷന്റെ പിറക് വശത്ത് വെച്ചാണ് തെരുവ് നായ്ക്കൾ അക്രമിച്ചത്. കുട്ടിയുടെ കാലിലും കൈക്കും പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മുഴുപ്പിലങ്ങാട് കെട്ടിനകത്ത് തെരുവ് നായയുടെ കടിയേറ്റ് 11 വയസുകാരന്‍ മരിച്ചിരുന്നു. ഓട്ടിസം ബാധിച്ച നിഹാല്‍ നൗഷാദാണ് മരിച്ചത്. വീട്ടില്‍ നിന്നും കുട്ടിയെ കാണാതാവുകയായിരുന്നു. കുട്ടിക്ക് സംസാര ശേഷിയും ഉണ്ടായിരുന്നില്ല. നാട്ടുകാരും പൊലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ അരക്കിലോമീറ്റര്‍ അകലെയുള്ള ആളൊഴിഞ്ഞ പുരയിടത്തില്‍ നിന്നുമാണ് ചലനമറ്റ നിലയില്‍ കുട്ടിയെ കണ്ടെത്തിയത്.

Full View


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News