മൂന്നാറില്‍ കയ്യേറ്റവും കുടിയേറ്റവും വേർതിരിക്കാൻ സർവെ നടത്തണമെന്ന ആവശ്യം ശക്തം

മുൻ വർഷങ്ങളിലെ നിയമക്കുരുക്കുകളും തലവേദനയാകും

Update: 2023-11-04 01:18 GMT

മൂന്നാര്‍(പ്രതീകാത്മക ചിത്രം)

ഇടുക്കി: മൂന്നാറിലെ കയ്യേറ്റങ്ങളൊഴിപ്പിക്കാനുള്ള സർക്കാർ നടപടികൾക്കിടെ കയ്യേറ്റവും കുടിയേറ്റവും വേർതിരിക്കാൻ സർവെ നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. മൂന്നാർ പ്രദേശമെന്നതിലും വ്യക്തത വരുത്തിയാൽ മാത്രമെ ദൗത്യ സംഘത്തിന് മുന്നോട്ട് പോകാനാകൂ. മുൻ വർഷങ്ങളിലെ നിയമക്കുരുക്കുകളും തലവേദനയാകും.

വൻകിടക്കാരിലേക്കും പാർട്ടി ഓഫീസുകളിലേക്കും ഒഴിപ്പിക്കൽ നടപടികളെത്തിയതോടയാണ് 2007 ലെ മൂന്നാർ ദൗത്യത്തിന് തിരശ്ശീല വീണത്. നിയമനടപടികളിൽ കുടുങ്ങിയ ദൗത്യം പുനരാരംഭിച്ചെങ്കിലും ദൗത്യ സംഘത്തിനും മലയോരജനതക്കും ഒരുപോലെ തലവേദനയാവുകയാണ് മൂന്നാർ പ്രദേശമെന്ന നിർവചനം.

Advertising
Advertising

2004 ലാണ് മൂന്നാർ പ്രദേശം എന്ന വിശേഷണം ആദ്യം ചാർത്തപ്പെടുന്നത്. മൂന്നാർ, ദേവികുളം, കണ്ണൻ ദേവൻ ഹിൽസ്​ വില്ലേജുകളായിരുന്നു മൂന്നാർ മേഖല. കയ്യേറ്റങ്ങളും വ്യാജപ്പട്ടയങ്ങളും വ്യാപകമായതോടെ 2010 ൽ കോടതി ഇടപെട്ടു. 2016 ൽ സർക്കാർ നിയന്ത്രണങ്ങളേർപ്പെടുത്തി. മൂന്നാർ പ്രദേശമെന്ന് അന്ന് പരിഗണിച്ചത് എട്ട് വില്ലേജുകളെ. ഇന്ന് മൂന്നാർ,ദേവികുളം, മറയൂർ , ഇടമലക്കുടി,കാന്തല്ലൂർ,വട്ടവട,മാങ്കുളം പഞ്ചായത്തുകളും ചിന്നക്കനാൽ പള്ളിവാസൽ പഞ്ചായത്തുകളിലെ നാല് വാർഡുകളുമുൾക്കൊള്ളുന്നതാണ് മൂന്നാർ പ്രദേശം. മൂന്നാർ പ്രദേശമെന്നറിയപ്പെടുന്നത്​ ഏതൊക്കെയിടങ്ങളാണെന്നതിൽ സർക്കാർ വകുപ്പുകൾക്കും വ്യക്തതയില്ല. കയ്യേറ്റക്കാരുടെ പട്ടികയിൽ സാധാരണക്കാർ പെട്ടതിലെ പ്രധാന കാരണവും ഇതാണ്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News