പൊലീസ് ചേസിങ്ങില്‍ കാർ മറിഞ്ഞ് വിദ്യാർഥി മരിച്ച സംഭവം; പ്രതിഷേധം ശക്തമാവുന്നു

കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുസ്‍ലിം ലീഗ് അനിശ്ചിത കാല സമരത്തിലേക്ക് കടന്നു.

Update: 2023-08-30 01:32 GMT
Advertising

കാസർകോട് പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് വിദ്യാർഥി മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാവുന്നു. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുസ്‍ലിം ലീഗ് അനിശ്ചിത കാല സമരത്തിലേക്ക് കടന്നു. 

അംഗടിമുഗർ സ്കൂളിലെ +2 വിദ്യാർത്ഥിയായ പേരാൽ കണ്ണൂർ കുന്നിലിലെ ഫർഹാസ് മരിച്ച സംഭവത്തിൽ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചു വിടണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. കുമ്പള പൊലീസ് സ്റ്റേഷൻ ഉപരോധിച്ച യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.

ഫർഹാസിനും കുടുംബത്തിനും നീതി ലഭ്യമാക്കുക എന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ കുമ്പള ടൗണിൽ പ്രകടനം നടത്തി. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്ന് ഡി.വൈ.എഫ്.ഐയും ഫ്രറ്റേണിറ്റി മൂവ്മെന്‍റും ആവശ്യപ്പെട്ടു.

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് പൊലീസ് പിന്തുടരുന്നതിനിടെ ഫർഹാസും കൂട്ടുകാരും സഞ്ചരിച്ച കാർ മറിഞ്ഞ് ഫർഹാസിന്‍റെ നട്ടെല്ലിന് ഗുരുതരമായ പരിക്കേറ്റത്. മംഗളൂരുവിലെ ആശുപതിയിൽ ചികിത്സയിലായിരുന്ന ഫർഹാസ് ചൊവ്വാഴ്ച പുലർച്ചെയോടെ മരിക്കുകയായിരുന്നു.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News