പ്രൊവിഡന്‍സ് സ്കൂളിലെ ശിരോവസ്ത്ര വിലക്ക്: വിദ്യാര്‍ഥിനിയുടെ പിതാവ് വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കി

നടപടിയുണ്ടാകുമെന്ന് മന്ത്രി ഉറപ്പു നൽകിയെന്ന് മുസ്തഫ

Update: 2022-08-26 06:10 GMT

കോഴിക്കോട് പ്രൊവിഡന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ററി സ്കൂളിലെ ശിരോവസ്ത്ര വിലക്കിനെതിരെ പരാതി. വിദ്യാര്‍ഥിനിയുടെ പിതാവ് മുസ്തഫ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ കണ്ട് പരാതി നൽകി. നടപടിയുണ്ടാകുമെന്ന് മന്ത്രി ഉറപ്പു നൽകിയെന്ന് മുസ്തഫ പറഞ്ഞു. മാനേജ്മെന്റിനെതിരെ നിയമപരമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പ്രതികരിച്ചു.

ശിരോവസ്ത്ര വിലക്കിനെതിരെ എംഎസ്എഫ് ഹരിത ഇന്ന് സ്കൂളിന് മുന്നില്‍ പ്രതിഷേധിക്കും. ഐഎന്‍എല്ലും പിഎഫ്ഐയും സ്കൂളിലേക്ക് മാര്‍ച്ച് നടത്തി. വിഷയത്തില്‍ ശക്തമായ പ്രതിഷേധമുയരണമെന്ന് ഹരിത മുന്‍ സംസ്ഥാന പ്രസിഡന്റ് മുഫീദ തസ്നി ഫേസ്ബുക്കില്‍ കുറിച്ചു. വിലക്കിനെതിരെ യൂത്ത് ലീഗും രംഗത്തെത്തി.

Advertising
Advertising

പ്ലസ് വണ്‍ അലോട്ട്മെന്റ് കിട്ടി പ്രവേശനത്തിന് പോയപ്പോഴാണ് സ്കൂള്‍ യൂണിഫോമില്‍ ശിരോവസ്ത്രമില്ലെന്ന് പ്രൊവിഡന്‍സ് പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥിയെ അറിയിച്ചത്. തട്ടമിടാൻ പറ്റില്ലെന്നാണോ എന്ന് ആവർത്തിച്ച് ചോദിച്ചപ്പോൾ ഇവിടെ ഇങ്ങനെയാണ്, സൗകര്യമുണ്ടെങ്കിൽ കുട്ടിയെ ചേർത്താൽ മതിയെന്ന് പ്രിൻസിപ്പൽ പറഞ്ഞതായി വിദ്യാർത്ഥിനിയുടെ രക്ഷിതാവ് പറഞ്ഞു. ചില കുട്ടികള്‍ക്ക് മാത്രമായി യൂണിഫോമിൽ മാറ്റം വരുത്താനാകില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News