കോഴിക്കോട് മാത്തറ കോളേജില്‍ സംഘര്‍ഷം; അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

വിദ്യാര്‍ത്ഥികളുടെ വാക്കേറ്റത്തിലേക്ക് പുറത്തു നിന്നെത്തിയ ആളുകളും ഇടപെടുകയും വിദ്യാര്‍ത്ഥികെളെ ആക്രമിക്കുകയായിരുന്നെന്നും കോളേജ് ആധികൃതര്‍ പറഞ്ഞു.

Update: 2021-10-29 12:36 GMT
Editor : abs | By : Web Desk

കോഴിക്കോട് മാത്തറ പി കെ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം. അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്‌തെന്ന് ആരോപിച്ച് പുറത്തു നിന്നു ആര്‍എസ്എസുകാര്‍  ആയുധങ്ങളുമായി എത്തി ആക്രമിക്കുകയായിരുന്നെന്ന് പരിക്കേറ്റവര്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ വാക്കേറ്റത്തിലേക്ക് പുറത്തു നിന്നെത്തിയ ആളുകളും ഇടപെടുകയും വിദ്യാര്‍ത്ഥികെളെ ആക്രമിക്കുകയായിരുന്നെന്നും കൊളേജ് ആധികൃതര്‍ പറഞ്ഞു. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News