കൊച്ചിയില്‍ വിദ്യാർഥിയുടെ മരണം ഓൺലൈൻ സാഹസിക ഗെയിം അനുകരിച്ചതെന്ന് സംശയം; മൊബൈൽ ഫോണുകൾ വിശദ പരിശോധനക്ക്
വെള്ളിയാഴ്ച വൈകിട്ടാണ് ചെങ്ങമനാട് സ്വദേശി ആഗ്നലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്
Update: 2024-07-14 01:35 GMT
പ്രതീകാത്മക ചിത്രം
കൊച്ചി: എറണാകുളം ചെങ്ങമനാട് വിദ്യാർഥിയുടെ മരണത്തിൽ ദുരൂഹത തുടരുന്നു. ഓൺലൈൻ സാഹസിക ഗെയിം അനുകരിച്ചതാണ് മരണത്തിന് കാരണമെന്നാണ് സംശയം. കുട്ടി ഉപയോഗിച്ച മൊബൈൽ ഫോണുകൾ ഫൊറൻസിക് പരിശോധനക്കയക്കും. ആലുവ ഡി.വൈ.എസ്.പിയുടെ മേൽനോട്ടത്തിൽ നെടുമ്പാശ്ശേരി പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
വെള്ളിയാഴ്ച വൈകിട്ടാണ് ചെങ്ങമനാട് സ്വദേശി ആഗ്നലിനെ വീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടി സ്ഥിരമായി സാഹസിക ഗെയിമുകൾ കാണുന്നുണ്ടെന്ന് രക്ഷിതാക്കൾ പൊലീസിന് മൊഴി നൽകിയിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് വിപുലമായ അന്വേഷണം നടത്തുന്നത്.