പോത്തൻകോട് സുധീഷ് വധം; മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയിൽ

രാജേഷിനെ കേരളത്തിലെത്തിച്ചു, സുധീഷിനെ കൊന്ന് കാൽവെട്ടിയെറിഞ്ഞ കേസിന്റെ മുഖ്യആസൂത്രകനാണ് ഇയാൾ

Update: 2021-12-20 06:32 GMT
Editor : Lissy P | By : Web Desk

പോത്തൻകോട് സുധീഷ് വധക്കേസിലെ മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയിലായി. തമിഴ്‌നാട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. രാജേഷിനെ കേരളത്തിലെത്തിച്ചിട്ടുണ്ട്.. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു. കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചന നടന്നോയെന്ന് അന്വേഷിക്കുന്നുണ്ടെന്ന് ഡി ഐ ജി സഞ്ജയ് കുമാർ ഗുരുദ്ദീൻ പറഞ്ഞു. സുധീഷിനെ കൊന്ന് കാൽവെട്ടിയെറിഞ്ഞ കേസിന്റെ മുഖ്യആസൂത്രകനും കേസിലെ രണ്ടാം പ്രതിയുമാണിയാൾ. ഗുണ്ടാതലവനായ രാജേഷ് നിരവധി കേസുകളിലെ പ്രതിയാണ്.  കഴിഞ്ഞ ദിവസമാണ് ഒരു സംഘം പേർ പോത്തൻകോട് സ്വദേശി സുധീഷിനെ(35) വെട്ടിക്കൊല്ലുന്നത്.

Advertising
Advertising

സുധീഷിന്റെ കാൽ വെട്ടിയെടുത്ത് ബൈക്കിൽ റോന്തുചുറ്റിയശേഷം വലിച്ചെറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കേസിലെ ഒന്നാം പ്രതി സുധീഷ് ഉണ്ണി, മൂന്നാം പ്രതി മിഠായി ശ്യാം എന്നിവർ നേരത്തെ പിടിയിലായിരുന്നു. കൊലപാതകത്തിൽ പങ്കെടുത്ത അഞ്ചു പ്രതികളെ കൂടി ആറ്റിങ്ങൽ കോടതി റിമാന്റ് ചെയ്തിരുന്നു. കൊലപാതകം ആസൂത്രണം ചെയ്തതും ഇതിന് വേണ്ടി അക്രമികളെ സംഘടിപ്പിച്ചതും ഒട്ടകം രാജേഷായിരുന്നു .കഴിഞ്ഞ ദിവസം ഒട്ടകം രാജേഷിനെ അന്വേഷിച്ച് പോകുന്നതിനിടെ വള്ളം മറിഞ്ഞ് ഒരു പൊലീസുകാരൻ മരിച്ചിരുന്നു.

Full View
Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News