'അന്ന് വി.എസ് പറഞ്ഞു, മുത്തശ്ശന്റെ സ്‌നേഹ സമ്മാനമായി കണ്ടാൽ മതിയെന്ന്'; സൂര്യനെല്ലി അതിജീവിതയെ സന്ദർശിച്ച ഓർമ പങ്കുവെച്ച് സുജ സൂസൻ

തന്റെ പെൻഷൻ തുക കൂട്ടിവെച്ചാണ് കുടുംബത്തിന് വി.എസ് നൽകിയതെന്നും സുജ സൂസൻ ഓർത്തെടുത്തു

Update: 2025-07-22 15:13 GMT

തിരുവനന്തപുരം: അന്തരിച്ച മുൻമുഖ്യമന്ത്രിയും സിപിഎം നേതാവുമായിരുന്ന വി.എസ് അച്യുതാനന്ദനൊപ്പം സൂര്യനെല്ലി അതിജീവിതയെ സന്ദർശിച്ച ഓർമ മീഡിയവണിനോട് പങ്കുവെച്ച് പുകസ സംസ്ഥാന സെക്രട്ടറി സുജ സൂസൻ.

ആരുമറിയാതെ നടത്തിയ സന്ദർശനത്തിനിടെ അതിജീവിതയുടെ പിതാവിന് തന്റെ പെൻഷൻ തുക കൂട്ടിവെച്ച് ഒരു ലക്ഷം രൂപ വി.എസ് നൽകിയതായി സൂസൻ പറഞ്ഞു. വാങ്ങാൻ മടിച്ച് പിതാവിനോട് മുത്തശ്ശൻ തരുന്നതാണ് വാങ്ങിക്കോളൂവെന്നും തന്റെ പെൻഷൻ കാശ് സൂക്ഷിച്ചുവെച്ചതാണിതെന്നും വി.എസ് പറഞ്ഞതായും സൂസൻ ഓർത്തെടുത്തു.

watch video:

Full View

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News