സുരേഷ് ഗോപിക്കെതിരായ പുലിപ്പല്ല് കേസ്; ബിജെപി നേതാക്കളുടെ മൊഴിയെടുക്കാൻ വനംവകുപ്പ്

ഉടൻ നോട്ടീസ് അയക്കാൻ വനം വകുപ്പ് തീരുമാനം

Update: 2025-08-19 06:37 GMT
Editor : Lissy P | By : Web Desk

തൃശൂര്‍:സുരേഷ് ഗോപിക്കെതിരായ പുലിപ്പല്ല് കേസിൽ ബിജെപി നേതാക്കളുടെ മൊഴിയെടുക്കാൻ വനംവകുപ്പ് തീരുമാനം. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ അനീഷ് കുമാർ ഉൾപ്പെടെയുള്ള നേതാക്കളുടെ മൊഴിയെടുക്കും. ഉടൻ നോട്ടീസ് അയക്കാൻ വനം വകുപ്പ് തീരുമാനം.

പുലിപ്പല്ലുമാല ഉപയോഗിച്ച കേസിൽ വേടൻ നടപടി നേരിടുന്ന സാഹചര്യത്തിലായിരുന്നു സുരേഷ് ​ഗോപിക്കെതിരെയും  പരാതി ഉയര്‍ന്നത്. ഐഎൻടിയുസി യുവജനവിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറിയും യൂത്ത് കോൺഗ്രസ് മുൻ ദേശീയ വക്താവുമായ മുഹമ്മദ് ഹാഷിം ആണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നത്.

പുലിപ്പല്ല് മാല എങ്ങനെ ലഭിച്ചെന്ന് സുരേഷ് ഗോപി വ്യക്തമാക്കണമെന്നും പരാതിയിൽ പറയുന്നു. പരാതിക്കൊപ്പം സമര്‍പ്പിച്ച വിഡിയോയില്‍ സുരേഷ് ഗോപിക്കൊപ്പമുള്ള നേതാക്കളുടെ മൊഴിയെടുക്കാനാണ് ഇപ്പോള്‍ വനംവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. പുലിപ്പല്ല് മാലയെക്കുറിച്ച് നേതാക്കള്‍ക്ക് എന്തെങ്കിലും അറിവുണ്ടോ എന്നാണ് വനംവകുപ്പ് തേടുന്നത്. വന്യജീവി ചട്ടപ്രകാരം പുലിപ്പല്ല് സൂക്ഷിക്കാന്‍ പാലില്ലെന്നാണ് നിയമം. നേരത്തെ പരാതിക്കാരനില്‍ നിന്നും വനം വകുപ്പ് മൊഴിയെടുത്തിരുന്നു.

Advertising
Advertising
Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News