തൃശൂർ ശക്തൻ മാർക്കറ്റ് നവീകരിക്കുന്നതിന് ഒരു കോടി രൂപ കൂടി നൽകുമെന്ന് സുരേഷ് ഗോപി

പ്രദേശത്തെ കിണറിൽ നിന്നുള്ള മാലിന്യം നീക്കാൻ കോർപറേഷൻ കൗൺസിലർ മുന്നിട്ടിറങ്ങണമെന്നും സുരേഷ് ഗോപി പറഞ്ഞു

Update: 2022-01-08 02:15 GMT

തൃശൂർ ശക്തൻ മാർക്കറ്റ് നവീകരിക്കുന്നതിന് ഒരു കോടി രൂപ കൂടി നൽകുമെന്ന് സുരേഷ് ഗോപി എം. പി. പ്രദേശത്തെ കിണറിൽ നിന്നുള്ള മാലിന്യം നീക്കാൻ കോർപറേഷൻ കൗൺസിലർ മുന്നിട്ടിറങ്ങണമെന്നും സുരേഷ് ഗോപി പറഞ്ഞു . നവീകരണ പ്രവർത്തനങ്ങൾ വിലയിരുത്താനായി മാർക്കറ്റ് സന്ദർശിക്കുകയായിരുന്നു എം.പി.

ശക്തൻ ബസ് സ്റ്റാൻഡിന് എതിർ വശത്തുള്ള മത്സ്യ, മാംസ മാർക്കറ്റ് നവീകരിക്കുന്നതിനാണ് സുരേഷ് ഗോപി, എം.പി ഫണ്ടിൽ നിന്ന് ഒരു കോടി രൂപ നൽകിയത്. നഗരസഭാ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ഏകോപിപ്പിക്കുകയാണെങ്കിൽ ഒരു കോടി രൂപ കൂടി നൽകുമെന്നാണ് വാഗ്‌ദാനം. വൃത്തിയും വെടിപ്പുമുള്ള മാർക്കറ്റിൽ സാധനങ്ങൾ വിൽക്കാൻ വ്യാപാരികൾക്കും വാങ്ങാൻ ജനങ്ങൾ‌ക്കും കഴിയണമെന്ന് എം.പി പറഞ്ഞു. മാർക്കറ്റിലെ കുടിവെള്ള ടാങ്ക് അപകടാവസ്ഥയിലാണ്. ഇതു മാറ്റി പണിക്കുകയും കിണർ വൃത്തിയാക്കുകയും വേണം. മലിന ജലം ശുദ്ധീകരിക്കുന്ന പ്ലാന്‍റ് അടക്കമുള്ള പദ്ധതിയാണ് വിഭാവനം ചെയ്യുന്നതെന്ന് കോർപ്പറേഷൻ മേയർ എം. കെ വർഗീസ് പറഞ്ഞു.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News