തിരുവനന്തപുരം ജില്ലയിലെ കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ നാല് വനിതകൾ; നേമത്ത് വൈഷ്ണ സുരേഷ് ?

കെപിസിസി ജനറൽ സെക്രട്ടറിയായ രമണി പി. നായരെ വാമനപുരം മണ്ഡലത്തിലേക്കാണ് പരി​ഗണിക്കുന്നത്

Update: 2026-01-30 05:20 GMT

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ സ്ഥാനാർഥിയാക്കാൻ വൈഷ്ണ സുരേഷിൻ്റെ പേരും കോൺഗ്രസ് പരിഗണനയിൽ. നാല് വനിതകളാണ് തിരുവനന്തപുരം ജില്ലയിലെ വിവിധ മണ്ഡലങ്ങളിലേക്കായി പരിഗണിക്കുന്ന ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്.

രമണി പി. നായർ, ഫ്രീഡ സൈമൺ, വീണ എസ്. നായർ എന്നിവരാണ് മറ്റ് പേരുകൾ. കെപിസിസി ജനറൽ സെക്രട്ടറിയായ രമണി പി. നായരെ വാമനപുരം മണ്ഡലത്തിലേക്കാണ് പരി​ഗണിക്കുന്നത്. ജില്ലാ പഞ്ചായത്ത് അംഗമായ ഫ്രീഡ സൈമണെ പാറശ്ശാല, അരുവിക്കര, നെയ്യാറ്റിൻകര എന്നീ മണ്ഡലങ്ങളിലേക്കും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായ വീണാ എസ്. നായരെ വട്ടിയൂർക്കാവ് മണ്ഡലത്തിലേക്കുമാണ് പരി​ഗണിക്കുന്നത്. ഓരോ ജില്ലയിലും പരിഗണിക്കുന്ന സ്ഥാനാർഥി ലിസ്റ്റിൽ 25 ശതമാനം സ്ത്രീ സംവരണം വേണമെന്ന് എഐസിസി നിർദേശിച്ചിരുന്നു.

Advertising
Advertising

തിരുവനന്തപുരം കോര്‍പറേഷനില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന് വലിയ വിജയം നേടിയിരുന്നു. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റായ മുട്ടടയില്‍ അഡ്വ. അംശു വാമദേവനെ പരാജയപ്പെടുത്തിയാണ് വൈഷ്ണ വിജയിച്ചത്. വോട്ടര്‍ പട്ടികയില്‍നിന്ന് പേര് വെട്ടിയതിനെത്തുടര്‍ന്ന് വൈഷ്ണയുടെ സ്ഥാനാര്‍ഥിത്വം വിവാദത്തിലായിരുന്നു. ഹൈക്കോടതി വരെ നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് വൈഷ്ണയ്ക്ക് വോട്ടവകാശവും സ്ഥാനാര്‍ഥിത്വവും ലഭിച്ചത്. കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റാണ് വൈഷ്ണ. കോര്‍പ്പറേഷില്‍ കോണ്‍ഗ്രസിന്റെ പ്രായം കുറഞ്ഞ കൌൺസിലറാണ്. സംസ്ഥാനത്ത് ഉടനീളം ശ്രദ്ധിക്കപ്പെട്ട സ്ഥാനാർഥിത്വമായിരുന്നു വൈഷ്ണയുടേത്. 

Full View

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News