സുരേഷ് ഗോപിയുടെ മാപ്പു പറച്ചിൽ കുറ്റസമ്മതം, വിശ്വാസത്തിൽ എടുക്കാനാവില്ല; എൻ.വൈ.എൽ

"സുരേഷ്ഗോപിയുടെ വാക്കുകളിലും ശരീരഭാഷയിലും അസ്വാഭാവികതയുണ്ട്, മാധ്യമപ്രവർത്തക പരസ്യമായി എതിർപ്പ് തുറന്നു പ്രകടിപ്പിച്ചിട്ടും അതിക്രമം തുടർന്നത് അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നു"

Update: 2023-10-28 11:57 GMT

തൃശൂർ : മീഡിയവൺ ചാനലിലെ മാധ്യമപ്രവർത്തകയോട് സുരേഷ് ഗോപി നടത്തിയ അപമര്യാദയായ പെരുമാറ്റത്തിൽ നടപടി ആവശ്യപ്പെട്ട് നാഷണൽ യൂത്ത് ലീഗ്. സുരേഷ് ഗോപിയുടെ പെരുമാറ്റം സാംസ്കാരിക കേരളത്തിന് അപമാനകരമാണെന്നും, ഗുരുതരമായ ഈ കുറ്റകൃത്യത്തിനെതിരെ സർക്കാർ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും എൻ.വൈ.എൽ തൃശ്ശൂർ ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.


"സുരേഷ്ഗോപിയുടെ വാക്കുകളിലും ശരീരഭാഷയിലും അസ്വാഭാവികതയുണ്ട്, മാധ്യമപ്രവർത്തക പരസ്യമായി എതിർപ്പ് തുറന്നു പ്രകടിപ്പിച്ചിട്ടും അതിക്രമം തുടർന്നത് അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നു. മാപ്പ് പറഞ്ഞതിലൂടെ കുറ്റസമ്മതം നടത്തിയ സുരേഷ്ഗോപിയുടെ നിലപാട് വിശ്വാസത്തിൽ എടുക്കാനാവില്ല". എൻ.വൈ.എൽ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

ധീരമായി പ്രതികരിക്കുകയും ശക്തമായ നിയമ നടപടി സ്വീകരിക്കുകയും ചെയ്യുന്ന മാധ്യമപ്രവർത്തകയെ അഭിനന്ദിക്കുന്നുവെന്നും പിന്തുണക്കുന്നുവെന്നും എൻ.വൈ.എൽ പ്രസ്താവനയിൽ പറഞ്ഞു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News