'സർജിക്കൽ ട്യൂബ് നെഞ്ചിൽ കുടുങ്ങിക്കിടക്കുന്നത് കൊണ്ട് കുഴപ്പമില്ല'; വിചിത്രവാദവുമായി ആരോഗ്യവകുപ്പ്,രോഗിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

ചികിത്സാപ്പിഴവ് സമ്മതിച്ചുകൊണ്ടുള്ള ഡോക്ടറുടെ ശബ്ദരേഖ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു

Update: 2025-08-29 02:19 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: ജനറൽ ആശുപത്രിയിലെ ചികിത്സ പിഴവിൽ സുമയ്യയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.ഡോ രാജീവ് കുമാറിനെതിരെ സഹോദരൻ ഷിനാസ് കണ്ടോൾമെന്റ് പൊലീസിനൽ പരാതി നൽകിയിരുന്നു.ഡോക്ടർക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണം എന്നാണ് ആവശ്യം.

അതിനിടെ ആരോഗ്യവകുപ്പ് വിചിത്രവാദവുമായി രംഗത്ത് എത്തിയിരുന്നു.ശസ്ത്രക്രിയ പിഴവ് നേരത്തെ അറിയാമായിരുന്നുവെന്നും ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിക്കിടക്കുന്നത് കൊണ്ട്  കുഴപ്പവുമില്ലെന്നാണ് വകുപ്പിന്റെവാദം. തൈറോയ്ഡ് ഗ്രന്ഥിയുമായി ബന്ധപ്പെട്ടായിരുന്നു സുമയ്യ ശസ്ത്രക്രിയക്ക് വിധേയയായത്. എന്നാൽ പിന്നീട് ശ്വാസതടസം ഉണ്ടായതോടെ മറ്റൊരു ആശുപത്രിയിൽ നടത്തിയ ചികിത്സയിൽ ഗൈഡ് വയർ ധമനികളോട് ഒട്ടിയിരിക്കുന്നതായികണ്ടെത്തി. ചികിത്സാപ്പിഴവ് സമ്മതിച്ചുകൊണ്ടുള്ള ഡോക്ടറുടെ ശബ്ദരേഖ പുറത്തുവന്നിരുന്നു.കുടുംബം പൊലീസിൽ പരാതി നൽകിയ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പിന്റെ തുടർനീക്കം എന്ത് എന്നതാണ് പ്രധാനം. 

023 മാര്‍ച്ച് 22 നാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ സുമയ്യ ചികിത്സ തേടിയത്. തൈറോയ്ഡ് ഗ്രന്ഥി എടുത്തു കളയുന്ന ശസ്ത്രക്രിയ നടത്തിയത് ഡോ.രാജിവ് കുമാറാണ്. ശസ്ത്രക്രിയയ്ക്ക് ശേഷം ഞരമ്പ് കിട്ടാതെ വന്നപ്പോള്‍ രക്തവും മരുന്നുകളും നല്‍കാനായി സെന്‍ട്രല്‍ ലൈനിട്ടു. ഇതിന്റെ ഗൈഡ് വയറാണ് നെഞ്ചില്‍ കുടുങ്ങി കിടക്കുന്നത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News