അതിജീവിതയുടെ ഹരജി ബുധനാഴ്ച പരിഗണിക്കാൻ മാറ്റി

കേസിൽ അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഇന്ന് ഹരജി നൽകും.

Update: 2022-05-27 05:13 GMT

കൊച്ചി: ആക്രമിക്കപ്പെട്ട നടി സമർപ്പിച്ച ഹരജി ബുധനാഴ്ച പരിഗണിക്കാൻ മാറ്റി. സർക്കാർ വിശദീകരണം നൽകാൻ സാവകാശം തേടിയതിനെ തുടർന്നാണ് ഹരജി മാറ്റിയത്. കേസിൽ തുടരന്വേഷണം പാതിവഴിയിൽ അവസാനിപ്പിക്കാനും അന്തിമ റിപ്പോർട്ട് സമർപ്പിക്കാനും രാഷ്ട്രീയ ഉന്നതർ അന്വേഷണസംഘത്തെ ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ചാണ് ആക്രമണത്തിനിരയായ നടി ഹരജി നൽകിയത്.

ആരോപണങ്ങൾ തെറ്റാണെന്ന നിലപാടാണ് ഹരജിയിൽ കഴിഞ്ഞ ദിവസം സർക്കാർ സ്വീകരിച്ചത്. കേസ് രാഷ്ട്രീയമായി ഉപയോഗിക്കരുതെന്നും നടിയുടെ ഭീതി അനാവശ്യമാണെന്നും ഡയരക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.

അതേസമയം കേസിൽ അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഇന്ന് ഹരജി നൽകും. തെളിവുകൾ പൂർണമായും ശേഖരിച്ചിട്ടില്ലെന്നാണ് ഹരജിയിൽ പറയുന്നത്. കുറ്റപത്രം നൽകാൻ കൂടുതൽ സമയം ആവശ്യമുണ്ട്. 31ന് അന്വേഷണം പൂർത്തിയാക്കണമെന്ന ഉത്തരവിൽ ഇളവ് വേണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News