തെരുവ് നായയെ ബൈക്കിൽ കെട്ടി വലിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ

പൂക്കോട്ടുമണ്ണ സ്വദേശി അബ്ദുൽ കരീമാണ് അറസ്റ്റിലായത്

Update: 2023-05-17 12:13 GMT
Editor : ലിസി. പി | By : Web Desk

മലപ്പുറം: ചുങ്കത്തറയിൽ തെരുവ് നായയെ ബൈക്കിൽ കെട്ടി വലിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. പൂക്കോട്ടുമണ്ണ സ്വദേശി അബ്ദുൽ കരീമിനെ എടക്കര പൊലീസ് ആണ് അറസ്റ്റ് ചെയ്തത് . തിങ്കളാഴ്ച രാത്രിയാണ് ഇയാൾ ബൈക്കിന് പിറകിൽ നായയെ കെട്ടി വലിച്ചു സഞ്ചരിച്ചത്.

പുലിമുണ്ട സ്വദേശി അനൂപാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. അദ്ദേഹം ജോലി കഴിഞ്ഞ് വരുന്ന വഴിക്കാണ് ഈ കാഴ്ച കണ്ടത്. തുടർന്ന് നായയെ കെട്ടിവലിച്ചയാളോട് വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ വാഹനം വേഗത്തിൽ ഓടിച്ചുപോവുകയായിരുന്നുവെന്നാണ് അനൂപ് പറയുന്നത്.

പിന്നീട് വാഹനത്തെ പിൻതുടർന്ന് ബൈക്ക് നിർത്തിയ ശേഷമാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. അതിനുമുമ്പ് വരെ ഈ നായയെ അതിക്രൂരമായാണ് ഇയാൾ നായയെ റോഡിലൂടെ വലിച്ചിഴച്ചത്.  ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചതിന് പിന്നാലെ  എടക്കര പൊലീസ് നടപടിയെടുക്കുകയായിരുന്നു

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News