ഞായറാഴ്ചകളിൽ പ്രവർത്തനം തടഞ്ഞ ഉത്തരവ്; തിയറ്റർ ഉടമകൾ ഹൈക്കോടതിയിൽ

തിരുവനന്തപുരം ജില്ലയിൽ തിയേറ്ററുകൾ അടയ്ക്കണമെന്ന ഉത്തരവ് റദ്ദാക്കണമെന്നാണ് ഉടമകളുടെ ആവശ്യം

Update: 2022-01-25 09:37 GMT

ഞായറാഴ്ചകളിൽ തിയറ്ററുകളുടെ പ്രവർത്തനം തടഞ്ഞ സർക്കാർ ഉത്തരവ് ചോദ്യം ചെയ്ത് തിയറ്റർ ഉടമകൾ ഹൈക്കോടതിയെ സമീപിച്ചു.  തിരുവനന്തപുരം ജില്ലയിൽ തിയേറ്ററുകൾ അടയ്ക്കണമെന്ന ഉത്തരവ് റദ്ദാക്കണമെന്നാണ് ഉടമകളുടെ ആവശ്യം.

മാളുകൾക്കും വിനോദസഞ്ചാരകേന്ദ്രങ്ങൾക്കും ഇളവുകൾ നൽകി തീയറ്ററുകൾ അടച്ചിടാൻ നിർദ്ദേശിക്കുന്നത് വിവേചനപരമാണെന്നും 50% ശതമാനം സീറ്റുകളിൽ പ്രവേശനം നൽകി തീയറ്ററുകൾ പ്രവർത്തിക്കാൻ അനുവദിക്കണമെന്നും  ഹർജിക്കാർ ആവശ്യപ്പെടുന്നു. 

തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് ആണ് ഹൈക്കോടതിയെ സമീപിച്ചത്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News