Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
എറണാകുളം: വിമതർക്കെതിരായ നടപടി കടുപ്പിച്ച് സീറോ മലബാർ സഭ. അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതിനായി സഭ പ്രത്യേക കോടതി രൂപീകരിച്ചു. സഭാസിനഡും, മേജർ ആർച്ചുബിഷപ്പും, അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററും, പൊന്തിഫിക്കൽ ഡെലഗേറ്റും ശ്രമിച്ചിട്ടും ഏകീകൃത കുർബാനയിൽ രമ്യത ഉണ്ടാവായതോടെയാണ് തീരുമാനം. അച്ചടക്ക ലംഘനം കാണിക്കുന്നവർക്കെതിരെ സഭാ നിയമപ്രകാരം നടപടിയെടുക്കും
ഫാ. ജെയിംസ് മാത്യു പാമ്പാറ സിഎംഐ പ്രിസൈഡിംഗ് ജഡ്ജിയായ കോടതിയിൽ ഫാ. ജോസ് മാറാട്ടിൽ, ഫാ. ജോയ് പാലിയേക്കര എന്നിവർ ജഡ്ജിമാരായിരിക്കും.