ആ പെണ്‍കുട്ടി ഇനി വെള്ളിത്തിരയില്‍ പ്രകാശം പരത്തും

ടി. പത്മനാഭന്റെ 'പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി' സിനിമയാകുന്നു.

Update: 2021-09-19 08:12 GMT
Editor : abs | By : Web Desk

 ടി. പത്മനാഭന്റെ 'പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി' എന്ന കഥ സിനിമയാകുന്നു. ജയരാജ് സംവിധാനം ചെയ്യുന്ന സിനിമയില്‍ പ്രധാന കാഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടിയും അവതാരികയുമായ മീനാക്ഷിയാണ്. ടി പത്മനാഭന്‍ ആത്മകഥാംശങ്ങള്‍  ഉള്‍പ്പെടുത്തി 1952 ലാണ് 'പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി' എന്ന കഥ എഴുതുന്നത്.

''പഠനത്തിനായി മദ്രാസിലായിരുന്ന സമയത്താണ് വൈരക്കല്ല് മൂക്കുത്തിയണിഞ്ഞ് ദാവണിയുടുത്ത പെണ്‍കുട്ടിയെ ഞാന്‍ കാണുന്നത്. പുസ്തകക്കെട്ട് മാറോട് ചേര്‍ത്തു പിടിച്ച് അവള്‍ എന്നും എന്റെ മുറിക്ക് മുന്നിലൂടെ കടന്നുപോകും. അതാണ് പിന്നീട് കഥാപാത്രമായി മാറിയത്. ജയരാജ്, അഭിനയിക്കുന്ന കുട്ടിയായ മീനാക്ഷിയുടെ ഫോട്ടോ അയച്ച് തന്നപ്പോള്‍ ശരിക്കും ഞെട്ടി, എഴുപതു കൊല്ലം മുന്‍പ് ഞാന്‍ കണ്ട അതേ പെണ്‍കുട്ടി''. ടി പത്മനാഭന്‍ പറഞ്ഞു.

പുതുമുഖം ആല്‍വിന്‍ ആന്റണിയാണ് സിനിമയിലെ നായകന്‍. കണ്ണൂരില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും ടി. പത്മാനാഭനെ സന്ദര്‍ശിച്ചു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News