'സാറിന്റെ പ്രസംഗങ്ങൾ കേട്ട് ബിജെപിയുടെ മണ്ഡലം പ്രസിഡന്റ് സ്ഥാനം ഉപേക്ഷിച്ചു': ഓട്ടോ ഡ്രൈവറുടെ വാക്കുകൾ പങ്കുവെച്ച് ടി.എസ് ശ്യാംകുമാർ

പഠനവും, ഗവേഷണവും, പ്രസംഗവും തീർത്തും പാഴായി പോകുന്നില്ലല്ലോ എന്ന സന്തോഷത്തോളം വലുതായി മറ്റൊന്നുമില്ലെന്നും അദ്ദേഹം പറയുന്നു

Update: 2025-09-29 12:25 GMT
Editor : rishad | By : Web Desk

ഡോ. ടിഎസ് ശ്യാം കുമാര്‍ | Photo- T S Syam Kumar FB Page

കോട്ടയം: തന്റെ പ്രസംഗങ്ങൾ കേട്ട് ബിജെപിയുടെ മണ്ഡലം പ്രസിഡന്റ് സ്ഥാനം ഉപേക്ഷിച്ചതായുള്ള ഓട്ടോ ഡ്രൈവറുടെ വാക്കുകള്‍ പങ്കുവെച്ച് ദളിത് ചിന്തകനും ആക്ടവിസ്റ്റുമായ ഡോ.ടിഎസ് ശ്യാംകുമാർ.

രാഷ്ട്രീയ സന്തോഷം എന്ന് തുടങ്ങിയാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. പഠനവും, ഗവേഷണവും, പ്രസംഗവും തീർത്തും പാഴായി പോകുന്നില്ലല്ലോ എന്ന സന്തോഷത്തോളം വലുതായി മറ്റൊന്നുമില്ലെന്നും അദ്ദേഹം പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

രാഷ്ട്രീയ സന്തോഷം...

ഇന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് സംസ്കൃത കൗൺസിൽ (കോട്ടയത്ത് ) സംഘടിപ്പിച്ച പരിപാടി കഴിഞ്ഞ് എടത്വയിൽ എത്തി. അവിടെ നിന്നും ഓട്ടോയിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ ആട്ടോ ഡ്രൈവർ ചിരപരിചിതനെന്ന പോലെ സ്നേഹാന്വേഷണങ്ങൾ നടത്തി.

Advertising
Advertising

അദ്ദേഹം പങ്കുവച്ച ജീവിതാനുഭവമാണ് ഇന്നത്തെ പ്രചോദനം. "സാറിന്റെ പ്രസംഗങ്ങൾ കേട്ട് ഞാൻ ബി.ജെ.പി യുടെ മണ്ഡലം പ്രസിഡന്റ് സ്ഥാനം ഉപേക്ഷിച്ചു. " എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ബഹുമാന്യ സഹോദരൻ കെ.സി. സന്തോഷിനോട് ഹൃദയം നിറഞ്ഞ സ്നേഹാഭിവാദ്യങ്ങൾ...

പഠനവും, ഗവേഷണവും, പ്രസംഗവും തീർത്തും പാഴായി പോകുന്നില്ലല്ലോ എന്ന സന്തോഷത്തോളം വലുതായി മറ്റൊന്നുമില്ല.

Full View

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News