ശിരോവസ്ത്രം ധരിച്ച് മതവേഷത്തിൽ സ്കൂളിൽ ജോലി ചെയ്യുന്നവർ മുസ്‌ലിം വിദ്യാർഥിനിയുടെ തട്ടമഴിക്കാൻ കാണിക്കുന്നതിന്റെ പേര് മതേതര വിദ്യാഭ്യാസമല്ല, ശുദ്ധ ഏകാധിപത്യം': ടി.എസ് ശ്യാംകുമാർ

''കർണാടകയിൽ പുരോഹിത വസ്ത്രം ധരിച്ച് പുറത്തിറങ്ങാൻ കഴിയുന്നില്ലെന്ന് പറഞ്ഞത് ഒരു ക്രിസ്ത്യൻ പുരോഹിതനാണ്. ഛത്തിസ്ഘട്ടിലും മറ്റും ക്രൂര ഹിംസകളാണ് കന്യാസ്ത്രീകൾക്ക് നേരിടേണ്ടി വന്നത്''

Update: 2025-10-17 07:56 GMT

ടി.എസ് ശ്യാംകുമാര്‍( Photo- TS Syam Kumar FB Page) സെന്റ് റീത്താസ് പബ്ലിക് സ്കൂള്‍ ( Photo- Special Arrangement)

കൊച്ചി: തലയിൽ ശിരോവസ്ത്രം ധരിച്ച് മതവേഷത്തിൽ സ്കൂളിൽ ജോലി ചെയ്യുന്നവർ മുസ്‌ലിം വിദ്യാർഥിനിയുടെ തട്ടമഴിക്കാൻ കാണിക്കുന്നതിന്റെ പേര് മതേതര വിദ്യാഭ്യാസമല്ലെന്നും ശുദ്ധ ഏകാധിപത്യമാണെന്നും ദളിത് ചിന്തകനും ആക്ടിവിസ്റ്റുമായ ഡോ.ടി.എസ് ശ്യാംകുമാര്‍.

കർണാടകയിൽ പുരോഹിത വസ്ത്രം ധരിച്ച് പുറത്തിറങ്ങാൻ കഴിയുന്നില്ലെന്ന് പറഞ്ഞത് ഒരു ക്രിസ്ത്യൻ പുരോഹിതനാണ്. ഛത്തിസ്ഘട്ടിലും മറ്റും ക്രൂര ഹിംസകളാണ് കന്യാസ്ത്രീകൾക്ക് നേരിടേണ്ടി വന്നത്. എന്നാൽ തങ്ങൾ നേരിടേണ്ടി വന്ന അതേ വിവേചനം കേരളത്തിലെ മുസ്‌ലിംകളോട് കാണിക്കാൻ ഇവർക്ക് മടിയില്ലാത്തതിന് കാരണം മുസ്‌ലിം വെറുപ്പും തങ്ങൾ ശ്രേഷ്ഠരാണെന്നുമുള്ള ബ്രാഹ്മണ്യ ചിന്തയുമാണെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ അദ്ദേഹം പറയുന്നു.

Advertising
Advertising

പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിലക്കിന്റെ പശ്ചാതലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇവിടെ ശിരോവസ്ത്രം വിലക്കിയ വിദ്യാർഥിനി പഠനം അവസാനിപ്പിച്ചിരുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ക്രിസ്തുമതത്തിൻ പുറവഴിയെ അനാഥരെ പോലെ സഞ്ചരിക്കേണ്ടി വന്ന ജനതയെ കുറിച്ച് പൊയ്കയിൽ അപ്പച്ചൻ പാടിയിട്ടുണ്ട്. സവർണതയെ സ്വാംശീകരിച്ച ക്രിസ്തുമതത്തിന്റെ പുറന്തള്ളൽ ഹിംസയാണ് അപ്പച്ചൻ തുറന്നു കാട്ടിയത്. തങ്ങൾ ബ്രാഹ്മണരിൽ നിന്നും ജ്ഞാനസ്നാനം ചെയ്യപ്പെട്ടവരാണെന്ന വാദം തന്നെയാണ് ഈ സവർണ മൂല്യം.

കർണാടകയിൽ പുരോഹിത വസ്ത്രം ധരിച്ച് പുറത്തിറങ്ങാൻ കഴിയുന്നില്ലെന്ന് പറഞ്ഞത് ഒരു ക്രിസ്ത്യൻ പുരോഹിതനാണ്. ഛത്തിസ്ഘട്ടിലും മറ്റും ക്രൂര ഹിംസകളാണ് കന്യാസ്ത്രീകൾക്ക് നേരിടേണ്ടി വന്നത്. എന്നാൽ തങ്ങൾ നേരിടേണ്ടി വന്ന അതേ വിവേചനം കേരളത്തിലെ മുസ്ലീങ്ങളോട് കാണിക്കാൻ ഇവർക്ക് മടിയില്ലാത്തതിന് കാരണം മുസ്ലീം വെറുപ്പും തങ്ങൾ ശ്രേഷ്ഠരാണെന്നുമുള്ള ബ്രാഹ്മണ്യ ചിന്തയുമാണ്. തലയിൽ ശിരോവസ്ത്രം ധരിച്ച് മതവേഷത്തിൽ സ്കൂളിൽ ജോലി ചെയ്യുന്നവർ മുസ്ലീം വിദ്യാർത്ഥിയുടെ തട്ടമഴിക്കാൻ കാണിക്കുന്നതിന്റെ പേര് മതേതര വിദ്യാഭ്യാസമല്ല; ശുദ്ധ ഏകാധിപത്യമാണെന്ന് പറയാതെ നിവർത്തിയില്ല.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News