'കഥയറിയാതെ ആട്ടം കാണുന്നു'; പ്രിയങ്കാ ഗാന്ധിയെ വിമർശിച്ച ആനി രാജക്കെതിരെ ടി സിദ്ദിഖ് എംഎൽഎ
'ഭരണാധികാരികളെ സമ്മർദ്ദത്തിലാക്കാനുള്ള ഉപാധിയാണ് കത്തുകൾ'
വയനാട്: പ്രിയങ്കാ ഗാന്ധിയെ വിമർശിച്ച സിപിഐ നേതാവ് ആനി രാജക്കെതിരെ ടി സിദ്ദിഖ് എംഎൽഎ. ആനി രാജ കഥയറിയാതെ ആട്ടം കാണുന്നു. കത്ത് മാത്രമാണ് പ്രിയങ്ക ഗാന്ധി അയച്ചത് എന്ന പ്രസ്താവന ശരിയായില്ല. ഭരണാധികാരികളെ സമ്മർദ്ദത്തിലാക്കാനുള്ള ഉപാധിയാണ് കത്തുകൾ. പ്രിയങ്ക ഗാന്ധി രാഹുൽ ഗാന്ധിക്കൊപ്പം ദുരിതബാധിതതരെ നേരിട്ട് കണ്ടതാണ്. ആനി രാജ എത്ര തവണ വയനാട് എത്തിയിട്ടുണ്ടെന്നും ടി സിദ്ദിഖ് ചോദിച്ചു.
വയനാട്ടിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി പ്രിയങ്കാ ഗാന്ധി എംപി എന്ത് ചെയ്തുവെനന്നായിരുന്നു സിപിഐ നേതാവ് ആനി രാജ കഴിഞ്ഞ ദിവസം ചോദിച്ചത്. പ്രിയങ്കയുടെ ഇടപെടൽ ഒരു ദിവസത്തെ വാർത്തയ്ക്ക് വേണ്ടി മാത്രമാണെന്നും ആനി രാജ മീഡിയവണിനോട് പറഞ്ഞു.
വയനാട്ടിലെ വന്യജീവി പ്രശ്‌നവുമായി ബന്ധപ്പെട്ട് എന്തൊക്കെ കാര്യങ്ങൾ ചെയ്യാമെന്ന് വേണമെങ്കിൽ അക്കമിട്ട് പറഞ്ഞുകൊടുക്കാം. വയനാട്ടിലെ ജനങ്ങൾ എത്രയോ വർഷമായി അനുഭവിച്ചുവരുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുകയാണ് വേണ്ടത്. ഇതിന് നിരന്തരം ഇടപെടണം. സീസണൽ ഇടപെടൽ അല്ല വേണ്ടതെന്നും ആനി രാജ പറഞ്ഞിരുന്നു.