മറിഞ്ഞ ബോട്ട് പൂര്‍ണമായി മുങ്ങി; രക്ഷാപ്രവര്‍ത്തനം ദുഷ്കരം

രാത്രിയായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാണ്

Update: 2023-05-07 16:38 GMT

മലപ്പുറം: താനൂര്‍ പൂരപ്പുഴയില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി ഒന്‍പത് മരണം. മറിഞ്ഞ ബോട്ട് പൂര്‍ണമായി മുങ്ങി. മുപ്പതിലധികം പേര്‍ ബോട്ടിലുണ്ടായിരുന്നു. രാത്രിയായതിനാല്‍ വെളിച്ചക്കുറവ് കാരണം രക്ഷാപ്രവര്‍ത്തനം ദുഷ്കരമാണ്.

വൈകീട്ട് 6.30ഓടെയാണ് അപകടമുണ്ടായത്. കൂടുതല്‍ ആളുകള്‍ കയറിയതാണ് അപകടത്തിന് കാരണം. ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും ഇരട്ടിയിലധികം പേരെ ബോട്ടില്‍ കയറ്റിയിരുന്നുവെന്ന് പ്രദേശവാസി പറഞ്ഞു. ആറു മണി വരെയാണ് സർവീസിന് അനുമതിയുണ്ടായിരുന്നതെങ്കിലും അത് ലംഘിച്ചാണ് സർവീസ് നടത്തിയതെന്ന് പ്രദേശവാസികൾ പറഞ്ഞു.

Advertising
Advertising

ഏഴു പേരെ രക്ഷപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരം. താനൂരിലും പരിസരങ്ങളിലുമുള്ളവരാണ് അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്നത്. മരിച്ചവരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല.


Full View


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News