താമരശേരിയിൽ മൂന്ന് വയസുകാരിയുടെ കൈക്ക് പരിക്കേറ്റ സംഭവം: അംഗനവാടി ടീച്ചർക്ക് സസ്പെൻഷൻ
അന്വേഷണം നടത്തി റിപ്പോർട്ട് വേഗത്തിൽ നൽകാൻ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർക്ക് നിർദേശം
Update: 2025-02-07 15:49 GMT
കോഴിക്കോട്: താമരശേരിയിൽ മൂന്ന് വയസുകാരിയുടെ കൈക്ക് പരിക്കേറ്റതിൽ വനിതാ ശിശു വികസന വകുപ്പിന്റെ നടപടി. മൂന്നാം തോട് അംഗനവാടി ടീച്ചർ മിനിയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. അന്വേഷണം നടത്തി റിപ്പോർട്ട് വേഗത്തിൽ നൽകാൻ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി.
കഴിഞ്ഞദിവസമാണ് താമരശ്ശേരിയിൽ മൂന്നുവയസ്സുകാരുടെ കൈക്ക് പരിക്കേറ്റത്. ടീച്ചർ ബലംപ്രയോഗിച്ച് അകത്തു കയറ്റുന്നതിനിടയിലാണ് കുട്ടിയുടെ കൈക്ക് പരിക്കേറ്റത്. കുടുംബത്തിന്റെ പരാതി മീഡിയവൺ വാർത്തായാക്കിയിരുന്നു.