ഓൺലൈൻ നടപടിക്രമം അട്ടിമറിച്ച് അധ്യാപകരുടെ സ്ഥലംമാറ്റം; ഉത്തരവ് പരിശോധിക്കുമെന്ന് മന്ത്രി എൻ.ഷംസുദ്ദീൻ

ഓൺലൈൻ സ്ഥലംമാറ്റ നടപടികൾ പൂർണമായും മരവിപ്പിച്ചിരിക്കെയാണ് 6 പ്രധാനാധ്യാപകർക്ക് സ്ഥലംമാറ്റം നൽകിയുള്ള പുതിയ ഉത്തരവ്

Update: 2026-06-16 15:08 GMT

തിരുവനന്തപുരം: ഓൺലൈൻ നടപടിക്രമം അട്ടിമറിച്ച് വിദ്യാഭ്യാസ വകുപ്പിൽ അധ്യാപകരെ സ്ഥലംമാറ്റിയ ഉത്തരവ് പരിശോധിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി എൻ.ഷംസുദ്ദീൻ. പല ഘടകങ്ങൾ നോക്കിയാണ് സ്ഥലംമാറ്റമെന്നും ചില സാഹചര്യത്തിൽ അങ്ങനെ ചെയ്യേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. സെൻസസ് ഡ്യൂട്ടിയില്ലാത്തവരെ കണ്ടെത്തണമെന്നും ബന്ധപ്പെട്ട ഉത്തരവ് പരിശോധിക്കാമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, യുഡിഎഫ് അധികാരത്തിൽ വന്ന ശേഷം അധ്യാപക സ്ഥലംമാറ്റം താറുമാറായെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രതികരിച്ചു.

'അധ്യാപക സ്ഥലംമാറ്റം മരവിപ്പിക്കരുതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനം. പല ഘടകങ്ങൾ നോക്കിയാണ് സ്ഥലംമാറ്റം. സെൻസസ് നടപടികളെ ബാധിക്കാതെയാണ് ഇത്തരം സ്ഥലംമാറ്റങ്ങൾ. സെൻസസ് ജോലികൾ ഇല്ലാത്തവരെയാകാം സ്ഥലം മാറ്റിയത്. ബന്ധപ്പെട്ട ഉത്തരവ് പരിശോധിക്കാം. ചില സാഹചര്യങ്ങളിൽ അത്തരം തീരുമാനങ്ങളെടുക്കേണ്ടിവരും. സെൻസസ് ഡ്യൂട്ടിയില്ലാത്തവരെ കണ്ടെത്തി, അവർക്ക് വേണ്ട സ്ഥലം മാറ്റം നൽകണമെന്നാണ് വകുപ്പിന്‍റെ ആവശ്യം'. മന്ത്രി ഷംസുദ്ദീൻ വ്യക്തമാക്കി.

Advertising
Advertising

സ്കൂൾ അധ്യാപക സ്ഥലംമാറ്റത്തിന് കഴിഞ്ഞ കുറച്ച് വർഷമായി ഓൺലൈൻ സംവിധാനമാണ് നിലനിൽക്കുന്നത്. ഫെബ്രുവരി മാസം ആദ്യം ആരംഭിച്ച് മെയ് മാസം അവസാനിക്കുന്നതാണ് നടപടിക്രമം. ഇത്തവണത്തെ പട്ടിക തയ്യാറാക്കിയതിന് പിന്നാലെ സെൻസസിന്‍റെ പേരിൽ സ്ഥലംമാറ്റം പൂർണമായും മരവിപ്പിച്ചിരുന്നു. പൊതുഭരണ വകുപ്പ് നിർദേശപ്രകാരമായിരുന്നു പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ നടപടി. ഓൺലൈൻ സ്ഥലംമാറ്റ നടപടികൾ പൂർണമായും മരവിപ്പിച്ചിരിക്കെയാണ് ആറ് പ്രധാനാധ്യാപകർക്ക് സ്ഥലംമാറ്റം നൽകിക്കൊണ്ടുള്ള പുതിയ ഉത്തരവ് ഇന്ന് പുറത്തിറക്കിയത്. ഓൺലൈൻ നടപടികൾ പൂർണമായും മറികടക്കാനാണ് നടപടി. പ്രത്യേക സാഹചര്യത്തിൽ ഇറക്കിയ ഉത്തരവാകുമെന്നാണ് പൊതുവിദ്യാഭ്യാസമന്ത്രിയുടെ മറുപടി.

വിദ്യാഭ്യാസ വകുപ്പിന്‍റെ നടപടിയോടെ അധ്യാപകർ ആശങ്കയിലാണെന്നും വിദ്യാഭ്യാസരംഗം താറുമാറായിരിക്കുകയാണെന്നും മുൻ മന്ത്രി വി.ശിവൻകുട്ടി പ്രതികരിച്ചു. വിദ്യാഭ്യാസ വകുപ്പ് നടപടിക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ അധ്യാപക സംഘടനയായ കെഎസ്ടിഎയും രംഗത്തെത്തിയിട്ടുണ്ട്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News