സമരം ചെയ്ത വിദ്യാർഥികളെ വെടി വയ്ക്കണമെന്ന പ്രസ്താവന; ടി.ജി മോഹൻദാസിനെ തള്ളി ആർഎസ്എസ്

ടി.ജി മോഹൻദാസിന്റെ പ്രസ്താവനകൾ വ്യക്തിപരമായ അഭിപ്രായങ്ങൾ മാത്രമാണെന്ന് ആർഎസ്എസ് ദക്ഷിണ കേരള പ്രാന്ത സഹ കാര്യവാഹ് കെ.ബി ശ്രീകുമാർ വ്യക്തമാക്കി

Update: 2026-07-28 07:33 GMT

ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ നടന്ന ജെൻ സി പ്രതിഷേധത്തിനെതിരെ അങ്ങേയറ്റം പ്രകോപനപരവും അധിക്ഷേപകരവുമായ പരാമർശങ്ങൾ നടത്തിയ ടി.ജി മോഹൻദാസിനെ തള്ളി ആർഎസ്എസ്. ടി.ജി മോഹൻദാസിന്റെ പ്രസ്താവനകൾ അദ്ദേഹത്തിന്റെ പൂർണമായും വ്യക്തിപരമായ അഭിപ്രായങ്ങൾ മാത്രമാണെന്ന് ആർഎസ്എസ് ദക്ഷിണ കേരള പ്രാന്ത സഹ കാര്യവാഹ് കെ.ബി ശ്രീകുമാർ വ്യക്തമാക്കി.

ടി.ജി മോഹൻദാസ് ആർഎസ്എസിൽ ഏതെങ്കിലും തലത്തിലുള്ള ഔദ്യോഗിക ചുമതലകൾ വഹിക്കുന്ന വ്യക്തിയല്ല. അദ്ദേഹത്തിന്റെ ഇത്തരം അഭിപ്രായങ്ങളോട് ആർഎസ്എസിന് യാതൊരു യോജിപ്പുമില്ലെന്ന് മാത്രമല്ല, ഇവയെ ഏറ്റവും ശക്തമായ ഭാഷയിൽ അപലപിക്കേണ്ടതുണ്ടെന്നും കെ.ബി ശ്രീകുമാർ പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

Advertising
Advertising

ഒരു യുട്യൂബ് ചാനലിലൂടെയാണ് ജന്തർ മന്തറിലെ പ്രതിഷേധക്കാർക്കെതിരെ ടി.ജി മോഹൻദാസ് കടുത്ത അധിക്ഷേപങ്ങൾ നടത്തിയത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിലേക്ക് നയിച്ച, വിദ്യാർഥികൾ നടത്തിയ 35 ദിവസം നീണ്ട സിജെപി സമരത്തിനെതിരെയായിരുന്നു ഈ പരാമർശങ്ങൾ.

തനിക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ ജന്തർ മന്തറിന് ചുറ്റും നാല് കിലോമീറ്റർ ചുറ്റളവിൽ കർഫ്യൂ പ്രഖ്യാപിച്ച് വിദ്യാർഥികളെ വെടിവെച്ചു കൊല്ലുമായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ജനങ്ങളോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ട ശേഷം വെടിവെക്കുമെന്നും, ഇതിൽ ആളുകൾ മരിക്കുകയും അംഗഭംഗം സംഭവിക്കുകയും ചെയ്യുമെന്നും അദ്ദേഹം വിശദീകരിച്ചു. നാല് മണിക്കൂർ കൊണ്ട് രംഗം ശാന്തമാകുമ്പോൾ ശവങ്ങൾ പെറുക്കി ആശുപത്രിയിൽ എത്തിക്കുമെന്നും അദ്ദേഹം വിഡിയോയിൽ പറഞ്ഞിരുന്നു.

ഇതിന് പുറമെ, സമരക്കാർ ക്രിമിനലുകളാണെന്നും അവിടെ കൊലപാതകവും കൂട്ടബലാത്സംഗവും നടക്കുമെന്നും അദ്ദേഹം ആരോപിച്ചു. അതിൽ പങ്കെടുക്കുന്ന സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടാൻ ആഗ്രഹിക്കുന്നവരാണെന്നും, പ്രത്യേകിച്ച് ഇടതുപക്ഷ-ജനാധിപത്യ പ്രസ്ഥാനങ്ങളിലുള്ളവർ ഇത്തരം കാര്യങ്ങൾ ഇഷ്ടപ്പെടുന്നവരാണെന്നും വരെ അദ്ദേഹം അധിക്ഷേപിച്ചിരുന്നു.

ടി.ജി മോഹൻദാസിന്റെ ഈ പ്രസ്താവനകൾ വലിയ തോതിൽ ജനരോഷത്തിന് കാരണമായതോടെ വിവിധ യുവജന സംഘടനകൾ അദ്ദേഹത്തിനെതിരെ നിയമനടപടിയുമായി രംഗത്തെത്തി. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി ജിസ്മോൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിനെതിരെ അന്വേഷണം നടത്താൻ സംസ്ഥാന ആഭ്യന്തരമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. സമരം നടത്തിയ വിദ്യാർഥികളെ വെടിവെക്കണമെന്ന പരാമർശത്തിൽ ടി.ജി മോഹൻദാസിനെതിരെ അന്വേഷണം മാത്രംപോര നടപടിയുണ്ടാകണമെന്ന് സിപിഎം നേതാവ് ഇ.പി.ജയരാജൻ. വിഷയത്തിൽ കോടതി ഇടപെടണെന്ന് പി.ക.ശ്രീമതിയും ആവശ്യപ്പെട്ടു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News