ആ പണം ബിജെപിയുടേതല്ല; ബിജെപിയുടെ പണമാണെന്ന് വരുത്താൻ ശ്രമമെന്ന് കെ സുരേന്ദ്രന്‍

കൊടകര കള്ളപ്പണ ആരോപണം തള്ളി ബിജെപി; സി കെ ജാനുവിന് പണം നല്‍കിയിട്ടില്ലെന്നും സുരേന്ദ്രന്‍

Update: 2021-06-03 08:22 GMT
By : Web Desk

സി കെ ജാനുവിന് പണം നൽകിയിട്ടില്ലെന്ന് കെ സുരേന്ദ്രൻ. ജാനു പണം ആവശ്യപ്പെട്ടിട്ടില്ല. വ്യവസ്ഥാപിതമായ രീതിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം നൽകിയിട്ടുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. ജാനുവിന് തന്നോട് സംസാരിക്കാന്‍ ഇടനിലക്കാരുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്കെതിരെ നടക്കുന്നത് പോലെ സി കെ ജാനുവിനെതിരെ നടക്കുന്നതും അസത്യപ്രചരണങ്ങളാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

എന്നാൽ , സി കെ ജാനുവിന് പണം നല്‍കിയതുമായി ബന്ധപ്പെട്ടുള്ള ജെആർപി നേതാവ് പ്രസീതയുമായുള്ള ഫോൺ സംഭാഷണം കെ സുരേന്ദ്രൻ തള്ളിയില്ല. പ്രസീതയുമായി സംസാരിച്ചിട്ടില്ല എന്ന് താന്‍ പറയുന്നില്ല. പണം നൽകാമെന്നുള്ള ഫോൺ സംഭാഷണം എഡിറ്റ് ചെയ്തതാകാമെന്നും പൂര്‍ണമായ ഓഡിയോ ക്ലിപ്പ് പുറത്തുവരുമ്പോള്‍ മാത്രമേ യഥാര്‍ത്ഥ വസ്തുത തെളിയൂ എന്നും സുരേന്ദ്രൻ പറഞ്ഞു.

Advertising
Advertising

കൊടകര കള്ളപ്പണക്കേസ് രാഷ്ട്രീയ പ്രേരിതമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഈ കേസുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ല. ബിജെപിക്ക് വേണ്ടിയല്ല പണം എത്തിയത്. കേസുമായി ബന്ധമില്ലാത്ത നേതാക്കളെയാണ് ചോദ്യം ചെയ്യുന്നതെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സുരേന്ദ്രൻ. അതുകൊണ്ടാണ് നേതാക്കള്‍ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നതും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകുന്നതും. തന്നെ ഇതുവരെ അന്വേഷണ സംഘം ബന്ധപ്പെട്ടിട്ടില്ല. ബന്ധപ്പെട്ടാല്‍ ചോദ്യം ചെയ്യലിന് ഹാജരാകും. അതിന് വേദനയോ അസുഖമോ അഭിനയിക്കേണ്ട കാര്യം തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ധര്‍മരാജന്‍ പാര്‍ട്ടി പ്രവര്‍ത്തകനൊക്കെയാണ്. അദ്ദേഹം തൃശൂരിലേക്ക് പോയത് കോണ്‍ട്രാക്ടര്‍ എന്ന നിലയിലാണ്. ആ യാത്രയില്‍ പ്രിന്‍റിംഗ് ഉള്‍പ്പെടെയുള്ള പ്രചരണ സാമഗ്രികള്‍ കൊണ്ടുപോയിരുന്നു. അതിനു വേണ്ടിയുള്ള എന്തെങ്കിലും സൌകര്യങ്ങള്‍ ജില്ലാ നേതൃത്വം ചെയ്തിട്ടുണ്ടാകാം എന്ന് മാത്രമാണ് ഇത് സംബന്ധിച്ച് സുരേന്ദ്രന്‍ നല്‍കുന്ന വിശദീകരണം.

Full View


Tags:    

By - Web Desk

contributor

Similar News