എറണാകുളത്ത് മാലിന്യ കൂമ്പാരത്തിൽ നവജാത ശിശുവിന്റെ മൃതദേഹം
കൊൽക്കത്ത സ്വദേശികളുടെ പെൺകുഞ്ഞിന്റേതാണ് മൃതദേഹമെന്ന് നിഗമനം
Update: 2025-08-25 16:31 GMT
കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ മാലിന്യ കൂമ്പാരത്തിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. കൊൽക്കത്ത സ്വദേശികളുടേതാണ് കണ്ടെത്തിയ പെൺകുഞ്ഞെന്നാണ് സംശയം. ഇവർ വീട് പൂട്ടിപ്പോയ നിലയിലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ദമ്പതികളെ കണ്ടെത്തി.
കുട്ടിയുടെ അമ്മ കളമശ്ശേരി മെഡിക്കൽ കോളജിലെ ലേബർ റൂമിൽ ചികിത്സയിലാണ്. പിതാവ് പൊലീസ് നിരീക്ഷണത്തിലാണ്. മരിച്ച കുട്ടിയുടെ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം തുടർനടപടികൾ സ്വീകരിക്കും.