'കേന്ദ്രം കേരളത്തെ കളിയാക്കുന്നു'; കേന്ദ്ര വായ്പയിൽ പ്രതികരിച്ച് ഡോ.തോമസ് ഐസക്

'ആന്ധ്ര അടക്കമുള്ള സംസ്ഥാനങ്ങൾക്ക് പണം നൽകുമ്പോൾ ഈ മാനദണ്ഡം ഉണ്ടായില്ല. ശത്രു രാജ്യത്തോട് ചെയ്യുന്ന സമീപനമാണ് കേന്ദ്രം കേരളത്തോട് കാണിക്കുന്നത്'

Update: 2025-02-15 05:10 GMT

മുണ്ടക്കൈ: വയനാട് പുനരധിവാസത്തിന് വായ്പ നൽകിയ കേന്ദ്രത്തിന്റെ നടപടി കേരളത്തെ കളിയാക്കുകയും അവഹേളിക്കുകയും ചെയ്യുന്നതാണെന്ന് ഡോ.തോമസ് ഐസക് മീഡിയ വണിനോട് പറഞ്ഞു.

ഗ്രാൻഡ് ചോദിച്ചപ്പോൾ വായ്പയാണ് കേന്ദ്രം തന്നത്. പ്രതിഷേധ സ്വരത്തിൽ കേരളം വായ്‌പ സ്വീകരിക്കും. കേന്ദ്രമനുവദിച്ച ചുരുങ്ങിയ സമയം കൊണ്ട് പരിഗണിക്കാനാവില്ലെന്നതും കേന്ദ്രത്തെ അറിയിക്കും. കേന്ദ്രത്തിന്റെ ശാഠ്യത്തെ പ്രതിഷേധം കൊണ്ട് മറികടക്കുമെന്നും മുൻ മന്ത്രി പറഞ്ഞു.

ആന്ധ്ര അടക്കമുള്ള സംസ്ഥാനങ്ങൾക്ക് പണം നൽകുമ്പോൾ ഈ മാനദണ്ഡം ഉണ്ടായില്ല. ശത്രു രാജ്യത്തോട് ചെയ്യുന്ന സമീപനമാണ് കേന്ദ്രം കേരളത്തോട് കാണിക്കുന്നത്. പ്രതിഷേധമുയർന്നാൽ ബിജെപിക്കാർക്ക്‌ പോലും കേരളത്തോടൊപ്പം നിൽക്കേണ്ടിവരും കേന്ദ്രം ശാഠ്യം തിരുത്താൻ തയ്യാറാകണമെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി.

Tags:    

Writer - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

Editor - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

By - Web Desk

contributor

Similar News